investigation

  • News

    സ്വർണപ്പാളി വിവാദം: ഹൈക്കോടതി നിർദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച ആരംഭിക്കും

    ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർ‍ദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക. നിലവിൽ ദേവസ്വം വിജിലൻസ് പകുതിയിൽ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

    Read More »
  • News

    ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം’, സംശയാസ്പദമെന്ന് വി എസ് സുനിൽ കുമാർ

    തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. അവസാന ഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട്…

    Read More »
  • News

    കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

    വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗോകുൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് കസ്റ്റഡിയിലാണ് ഗോകുലിന്റെ മരണം എന്നതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണം. ഇതാണ് തുടർ നടപടികൾ ക്രൈം ബ്രാഞ്ചിന് വിടാനുള്ള കാരണവും. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി. 2007 മെയ് 30 ആണ്…

    Read More »
  • News

    സർവ്വകലാശാലയിലെ ഉത്തരപേപ്പര്‍ നഷ്ടപ്പെട്ട സംഭവം; അട്ടിമറി നടന്നിട്ടില്ല, നടപടി നേരിടാന്‍ തയ്യാറെന്ന് അധ്യാപകന്‍

    സർവ്വകലാശാലയിലെ എംബിഎ മൂന്നാംസെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്ന് ഉത്തര കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകൻ. തന്റെ വീഴ്ച കൃത്യമായി സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടിയെടുക്കുന്നതിൽ സർവ്വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്നും അധ്യാപകൻ പറഞ്ഞു. പരീക്ഷ നടത്തിപ്പിലും, മൂല്യനിർണയത്തിലും കാണിക്കുന്ന മെല്ലെപ്പോക്ക് വിവരമറിയിച്ചപ്പോഴും സർവ്വകലാശാല കാണിച്ചുവെന്നും അധ്യാപകൻ പറഞ്ഞു. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന തെറ്റെന്നും അധ്യാപകൻ വ്യക്തമാക്കി. അതേസമയം ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അന്വേഷണ വിധേയമായി അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഏപ്രിൽ നാലിന്…

    Read More »
  • News

    ബിജു ജോസഫിന്റെ കൊലപാതകം; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും

    ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. പ്രതികൾ എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തത് ജോമോന്റെ ഭാര്യ ഗ്രേസി ആയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഗ്രേസി ഒന്നും അറിയില്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ…

    Read More »
Back to top button