international

  • News

    50 പേരുമായി പോയ റഷ്യൻ വിമാനം ചൈനയുടെ അതിർത്തിയിൽ തകർന്നു വീണു

    50 പേരുമായി പോയ റഷ്യൻ വിമാനം തകർന്നു. ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അങ്കാറ എയർലൈന്‍റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എഎൻ – 24 യാത്രാവിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന…

    Read More »
  • News

    ശവകുടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ല, പേര് ലാറ്റിന്‍ ഭാഷയില്‍ എഴുതണം; മാര്‍പാപ്പയുടെ മരണപത്രം പുറത്ത്

    കാലം ചെയ്ത ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) യുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. താന്‍ എവിടെയായിരിക്കണം അന്ത്യവിശ്രമം കൊള്ളേണ്ടതെന്നും ശവകുടീരത്തിലെ പ്രത്യേകതകളും മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോമിലെ നാല് ബസിലിക്കകളില്‍ ഒന്നായ പുരാതനമായ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ തന്റെ ഭൗതികദേഹം സംസ്‌കരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ നിര്‍ദേശിക്കുന്നു. ശവകൂടിരം ഒരുക്കേണ്ട സ്ഥലവും രീതിയും ഉള്‍പ്പെടെ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശവകൂടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍…

    Read More »
  • International

    ബസ് കാത്തുനില്‍ക്കുന്നതിനിടെ വെടിയേറ്റു; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

    കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്ന് വെടിയേറ്റത്. രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയപ്പില്‍ അബദ്ധത്തില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡ് ജങ്ഷന് സമീപം വൈകുന്നേരം 7.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. പിന്നീട്…

    Read More »
Back to top button