Indian Railways
-
News
ട്രെയിന്‍ യാത്ര ഇന്ന് മുതല്‍ ചെലവേറും, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍
ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വെയുടെ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മെയില്‍, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്കുകള്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് ഉയരുക. നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നല്‍കേണ്ടി വരും. ഓര്‍ഡിനറി നോണ്‍-എസി (നോണ്‍-സബര്‍ബന്‍) സര്‍വീസുകള്‍ക്ക്, വ്യത്യസ്ത ദൂര സ്ലാബുകളിലായാണ് നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 215 കിലോമീറ്ററില്‍ കൂടുതലുള്ള ഓര്‍ഡിനറി ക്ലാസ് യാത്രയ്ക്ക് കിലോ മീറ്ററിന് 1 പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍, എക്സ്പ്രസ് നോണ്‍ എസി ക്ലാസ് യാത്രയ്ക്ക്…
Read More » -
News
നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇനി ഈ ട്രെയിൻ സൗകര്യം കൂടി ഉപയോഗപ്പെടുത്താം. നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നും കൊല്ലം വരെയും തിരിച്ചും എത്തുന്ന തരത്തിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ ശബരിമല സ്പെഷ്യൽ എക്സ്പ്രസ് കാച്ചിഗുഡ – തിരുപ്പതി – തിരുച്ചിറപ്പള്ളി – മധുര – വിരുദനഗർ – രാജപാളയം – തെങ്കാശി – ചെങ്കോട്ട – പുനലൂർ എന്നീ സ്ഥലങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്. ട്രെയിൻ നമ്പർ 07111 നന്ദേഡ്…
Read More » -
News
ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ
ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനില്‍ വിവിധ ദിവസങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 തീയതികളില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 66609 പാലക്കാട്-എറണാകുളം മെമുവും എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 66610 എറണാകുളം-പാലക്കാട് മെമുവും യാത്ര പൂര്‍ണമായി റദ്ദാക്കി.
Read More »