india

  • News

    രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; ആക്ടീവ് കേസുകൾ ഏഴായിരം കടന്നു

    രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകളുടെ എണ്ണം ഏഴായിരത്തി നാനൂറായി. കേരളത്തില്‍ 2109 കോവിഡ് ബാധിതരാണുള്ളത്. ഇന്ന് 269 പുതിയ കേസുകള്‍ കൂടി റിപ്പേര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് ഒൻപത് മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മൂന്ന്, മഹാരാഷ്ടയില്‍ നാല്, തമിഴ്‌നാട് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 87 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 2109 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

    Read More »
  • News

    ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്സ്എഫ്‍ജി സ്ഥിരീകരിച്ചു

    ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ഇതുവരെ 163 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു. റീകോമ്പിനന്റ് എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്‌പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്. കാനഡയില്‍ വകഭേദം സ്ഥിരീകരിച്ചതിന് ശേഷം ആഗോളതലത്തില്‍ കോവിഡ് അതിവേഗം വ്യാപിച്ചതായി ദി ലാന്‍സെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും…

    Read More »
  • News

    രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 മരണം

    രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു. ഇതോടെ ആകെ കൊവിഡ് ആക്ടീവ് കേസുകൾ 5364 ആയി. 498 പേർക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 74 വയസുകാരിയും 79 വയസുകാരനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ചത് 192 പേർക്കാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസുകളിൽ 31 ശതമാനം കേരളത്തിലാണ്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ…

    Read More »
  • News

    ഓപ്പറേഷൻ സിന്ദൂർ: ചൈനയെയും കാനഡയെയും തുർക്കിയെയും ഒഴിവാക്കി ഇന്ത്യ.

    ഓപ്പറേഷൻ സിന്ദൂർ: ചൈനയെയും കാനഡയെയും തുർക്കിയെയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ അയക്കില്ല ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്ല. ചൈനയും കാനഡയും തുർക്കിയും ഈ ഘട്ടത്തിൽ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുർക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയർത്തി ഖലിസ്ഥാൻ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്. അതേസമയം ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അടുത്ത വർഷം യുഎൻ രക്ഷാ സമിതിയിൽ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യൻ സംഘം സന്ദർശനം നടത്തുന്നുണ്ട്. പാക് കേന്രീകൃത ഭീകര സംഘടനകൾക്കെതിരായ…

    Read More »
  • News

    സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാകിസ്താൻ

    സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്താൻ കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാകിസ്താൻ അഭ്യർത്ഥിക്കുന്നു. പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ പിൻവലിക്കില്ലെന്ന് അറിയിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ്‌ ഇന്ത്യയുടെ തീരുമാനം . സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍…

    Read More »
  • News

    പാക് അനുകൂല പ്രചാരണം; എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

    ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ ന്യൂസ് ഏജന്‍സിയുടെയും ഗ്ലോബല്‍ ടൈംസിന്റെയും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പാകിസ്ഥാന്‍ അനുകൂല പ്രചാരണവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. സ്ഥിരീകരിക്കാത്ത വസ്തുതകള്‍ പോസ്റ്റ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എതിരെ ചൈനയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്കകമാണ് കേന്ദ്രത്തിന്റെ നടപടി. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വസ്തുതകള്‍ പരിശോധിച്ചുവേണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് കാണിച്ച് ഇന്ത്യ ഗ്ലോബല്‍ ടൈംസിന്…

    Read More »
  • News

    ഇന്ത്യ- പാക് സംഘർഷത്തിനിടെ അടച്ച വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം

    ഇന്ത്യ പാക് സംഘർഷത്തിനിടെ സുരക്ഷ മുൻനിർത്തി അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര വ്യോമപാത തുറക്കാനും നിർദേശം നൽകിയിട്ടുണ്ട്. എയർപോർട്ടുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ അധികൃതർ നടത്തുകയാണ്. ശ്രീനഗർ, ജമ്മു, ലുധിയാന, പത്താൻകോട്ട് തുടങ്ങി രാജ്യത്തെ അതിർത്തി, തന്ത്രപ്രധാന മേഖലകളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്. തുറക്കാനുള്ള തീരുമാനം വന്നതോടെ ചണ്ഡീഗഡിൽ നിന്നുളള കമേഴ്സ്യൽ ഫ്ളൈറ്റുകളുടെ സർവ്വീസ് തുടങ്ങി. അതേസമയം ഇന്ത്യ- പാകിസ്താൻ ഡിജിഎംഒ തല ചർച്ചകൾ തുടരുകയാണ്. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് ഇന്ത്യ…

    Read More »
  • News

    ഒരു വിട്ടുവീഴ്ചയും വേണ്ട’: സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

    പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും, അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും എന്തെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ അതിശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം. ‘അവര്‍ വെടിയുതിര്‍ത്താല്‍, ഞങ്ങള്‍ തിരിച്ചും വെടിവയ്ക്കും’ – അതാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കുള്ള നിലപാട്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. അപ്പുറത്തു നിന്നും ബുള്ളറ്റുകള്‍ വന്നാല്‍, തിരിച്ച്, ഷെല്ലുകള്‍ അയക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നല്‍കിയ നിര്‍ദേശം. അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കെതിരായ പോരാട്ടം തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരശൃംഖലകള്‍ക്ക് താവളവും സഹായവും പാകിസ്ഥാന്‍ നല്‍കി വരികയാണെന്ന്…

    Read More »
  • News

    അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തം; ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്

    വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും. പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. ഇന്ത്യയുടെ മിലിട്ടറി താവളങ്ങള്‍ തകര്‍ത്തു എന്നതടക്കമുള്ള പാക്കിസ്ഥാന്റെ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഇന്ത്യ ഉന്നയിച്ചേക്കും. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരായ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.…

    Read More »
  • News

    ‘വെടിനിർത്തൽ ധാരണയെക്കുറിച്ച് ചർച്ച ചെയ്യണം’;പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

    ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ആദ്യം വാഷിംഗ്ടണ്‍ ഡിസിയും പിന്നീട് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്കന്‍ ഇടപെടല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യാ-പാക് തര്‍ക്കത്തില്‍ മൂന്നാം കക്ഷിയെ ഇടപെടലിന് രാജ്യം അനുവദിച്ചോ എന്നത് വ്യക്തമാക്കണം. പാകിസ്താനുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കണം. 1971 ല്‍ ഇന്ദിരാഗാന്ധി കാണിച്ച ധൈര്യവും ദൃഡനിശ്ചയവും ഓര്‍ക്കുന്നു’,…

    Read More »
Back to top button