india

  • News

    എസ്ഐആർ; ബം​ഗാളിൽ അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാർ

    ബംഗാളിൽ അന്തിമ വോട്ടർ പട്ടികയിൽനിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാർ. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്. ബംഗാൾ പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് വോട്ടർപട്ടിക കരുവാക്കുന്നുവെന്ന മമത ബാനർജിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് എസ്ഐആറിനുശേഷമുള്ള ഞെട്ടിക്കുന്ന കണക്കുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന പട്ടിക പുറത്തുവിട്ടപ്പോഴാണ് 90 ലക്ഷത്തിലേറെ വോട്ടർമാർ ഒറ്റയടിക്ക് പുറത്തായത്. മുർഷിദാബാദിൽ മാത്രം ജുഡീഷ്യൽ പരിശോധനക്ക് വിധേയമായ 11,01,145 പേരിൽ 4,55,137 പേരാണ് നീക്കം ചെയ്യപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ 2.23 ലക്ഷത്തോളവും, മാൾഡയിൽ 2.39 ലക്ഷത്തിലധികവും,…

    Read More »
  • News

    പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം: സമാധാന ശ്രമങ്ങൾ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഇന്ത്യ

    41 ദിവസം നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം കൈവന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാ​ഗതം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വെടിനിർത്തൽ നല്ല സൂചനയെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

    Read More »
  • News

    ഇന്ധന പ്രതിസന്ധി തുടരുന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

    രാജ്യത്ത് ഇന്ധന ഇറക്കുമതിയില്‍ കൂടുതല്‍ ക്ഷാമം നേരിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങില്‍ 60 ശതമാനം സീറ്റെങ്കിലും അധികനിരക്ക് ഈടാക്കാതെ യാത്രക്കാര്‍ക്ക് ലഭ്യമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ വിമാനക്കമ്പനികള്‍ എതിര്‍പ്പറിയിച്ചതായാണ് റിപ്പോര്‍ട്ട്. വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണിതെന്ന് കുറ്റപ്പെടുത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്.ഐ.എ.) സര്‍ക്കാരിന് കത്തയച്ചു. രാജ്യത്തെ പ്രധാന വിമാനക്കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടുന്ന സംഘടയാണിത്. നിര്‍ദേശം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിമാന കമ്പനികള്‍…

    Read More »
  • News

    പശ്ചിമേഷ്യൻ സംഘർഷം ; ഇറാൻ വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി

    പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഇറാനുമായി ചർച്ച നടത്തി ഇന്ത്യ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ വ്യക്തമാക്കി. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ഉണ്ടായശേഷം ഇതു മൂന്നാം തവണയാണ് മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി സംഭാഷണം നടത്തുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ദക്ഷിണ കൊറിയൻ വിദേശകാര്യ…

    Read More »
  • News

    ഇറാൻ കപ്പൽ കൊച്ചിയിൽ; നാവികർക്ക് സൗകര്യം നൽകിയെന്ന് അറിയിച്ച് ഇന്ത്യ

    ഇറാൻ നാവിക സേനയുടെ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി കൂടി അറിഞ്ഞെന്ന് റിപ്പോർട്ട്. കാബിനറ്റ് കമ്മിറ്റി യോഗം ഇക്കാര്യം വിലയിരുത്തിയിരുന്നു. കപ്പലിലെ നാവികർക്ക് എല്ലാസൗകര്യവും നൽകിയെന്ന് ഇന്ത്യ ഇറാനെ അറിയിച്ചു. ശ്രീലങ്കയിൽ തീരത്ത് ഇറാൻ കപ്പലിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. നൂറോളം പേരാണ് കപ്പലാക്രമണത്തിൽ കൊല്ലപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇറാനിയൻ സേനയുടെ കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ്…

    Read More »
  • News

    ഇറാൻ- ഇസ്രായേൽ സംഘർഷം : ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും, പുതിയ പ്രതികരണവുമായി ഇന്ത്യ

    ഇറാൻ- ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതി വഷളായത് നിർഭാഗ്യകരമെന്നും പുതിയ പ്രസ്താവനയിറക്കി വിദേശകാര്യമന്ത്രാലയം. സാധാരണ ജനജീവിതവും സാമ്പത്തിക രംഗവും സ്തംഭിച്ചു. ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് ഇന്ത്യ. ചരക്കു കപ്പലുകൾക്കു നേരെയുള്ള അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഗൾഫിലെ ഒരു കോടി ഇന്ത്യക്കാര ബാധിക്കുന്ന സംഭവത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേ സമയം, ഖമനേയി വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും…

    Read More »
  • News

    ‘തീരുവ 18 ശതമാനമായി കുറയും’; ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി

    ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി ‘എക്‌സി’ൽ കുറിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മോദി കുറിച്ചു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകും. ട്രംപിൻ്റെ പ്രഖ്യാപനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു അൽപസമയം മുൻപാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചത്. ട്രൂത്ത്…

    Read More »
  • News

    ബംഗാളിൽ വമ്പൻ പദ്ധതികളുമായി കേന്ദ്രം ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

    ബംഗാളിൽ വമ്പൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. 830 കോടിയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ടിഎം സിക്കെതിരെയും മുഖ്യമന്ത്രി മമതാ ബാനർക്കെതിരെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി ഇന്നലെ വിമർശനങ്ങൾ ഉയർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിന് വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്രം നൽകുന്നത്. രാജ്യത്ത് തന്നെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബംഗാളിലാണ് കേന്ദ്രം അനുവദിച്ചത്. ഇന്നലെ മാൾഡയിൽ പ്രധാനമന്ത്രി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. മൂന്ന് അമൃത് ഭാരത് സർവീസും ബംഗാളിന് അനുവദിച്ചിട്ടുണ്ട്. ഇന്ന്ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830…

    Read More »
  • News

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കും

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കുമെന്ന് ഇന്ത്യയിൽ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വ്യാപാരത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും ഗോർ പറഞ്ഞു. സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികൾ, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂട്ടായ പ്രവർത്തനം അമേരിക്ക തുടരും. അമേരിക്ക നിലവിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 25 ശതമാനം തീരുവ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ്…

    Read More »
  • News

    വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം: ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ഇന്ത്യ

    വെനസ്വേലയിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ അറിയിക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കി, സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെനസ്വേലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരും. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ…

    Read More »
Back to top button