india
-
News
ഡൽഹി സ്ഫോടനം ; ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം: കെ സി വേണുഗോപാൽ
ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി. അമിത് ഷാ രാജിവെയ്ക്കണം. ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മുംബൈ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവെച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന കോൺഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാൽ SITയുടെ കൈപ്പിടിച്ച് കെട്ടാനും നീക്കം നടക്കുന്നു. പല ഡീലുകളും നടന്നേക്കാം. ഹൈക്കോടതി ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കിൽ ഇത് സമൂഹത്തിന് മുന്നിലേക്ക് വരുമായിരുന്നോ ?. എന്തുകൊണ്ടാണ്…
Read More » -
News
‘ഛത് പൂജ’ പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബിജെപി
ബിഹാറിൽ അവസാനഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎയുടെ പ്രകടനപത്രിക ഇന്ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ ഛത് പൂജ പരാമർശം ആയുധമാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി ഛത് പൂജക്ക് ജലമല്ല ഉപയോഗിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്. പരസ്യപ്രചാരണത്തിന് നാലുദിവസം ബാക്കി നിൽക്കെ തിരക്കിട്ട ഓട്ടത്തിലാണ് നേതാക്കൾ. അവസാന ഘട്ടത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഉയരുകയാണ്. സ്ത്രീ വോട്ടർമാർക്കായുള്ള പ്രഖ്യാപനങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് നേതാക്കൾ.…
Read More » -
News
ദീപങ്ങളുടെ ഉത്സവമായ ഇന്ന് ദീപാവലി; ആഘോഷ നിറവിൽ രാജ്യം
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന് . തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന മഹത്തായ സന്ദേശമാണ് ദീപാവലിയുടേത്. മൺചിരാതിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളുടെ നിറച്ചാർത്തൊരുക്കുന്ന ദിവസം. ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴി മഥനത്തിൽ…
Read More » -
News
ബിഹാർ തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്. 25 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായി ഡൽഹിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം കോൺഗ്രസ് വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ പാർട്ടികളുടെ പിടിവാശി കടുത്ത തലവേദനയാണ് മുന്നണികൾക്ക് മുന്നിലുയർത്തുന്നത്. നേരത്തെ, 50 സീറ്റുകളാണ് ആർജെഡി വാഗ്ദാനം ചെയ്തിരുന്നെങ്കിലും യോഗത്തിന് ശേഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച പാർട്ടി ഇത്തവണ ചില വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണെന്നാണ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ…
Read More » -
News
‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ വിവാദം: ഉത്തര്‍പ്രദേശില്‍ 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി
ഐ ലവ് മുഹമ്മദ് പോസ്റ്റര്‍ വിവാദ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദവും അതേത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ദസറ, ദുര്‍ഗാ പൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കം. രാംലീല, രാവന്‍ ദഹന്‍ പരിപാടികള്‍ നടക്കുന്ന മൈതാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഇന്ന് ഉച്ച മുതല്‍ ശനിയാഴ്ച ഉച്ച വരെ നിരോധനം ഏർപ്പെടുത്തിയത്. ‘ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കിംവദന്തികള്‍ പ്രചരിക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. സമാധാനം നിലനിര്‍ത്താനാണ് ഇപ്പോഴത്തെ നടപടി’,…
Read More » -
News
ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും
ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഈ മാസത്തോടെ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. ഈ മാസം അവസാനത്തോടെ ആയിരിക്കും സർവീസുകൾ പുനരാരംഭിക്കുക. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന…
Read More » -
News
‘ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു’; വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി
വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നു. എന്നാൽ ഇപ്പോൾ, ആ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം. 1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. എന്നാൽ ഇന്ത്യയ്ക്ക്…
Read More » -
News
ഇന്ത്യ – യുഎസ് വ്യാപാര ചർച്ച: വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അമേരിക്കയിലേക്ക്
ഇന്ത്യ – യുഎസ് വ്യാപാര കരാറിന് മുന്നോടിയായുള്ള ചർച്ചകൾക്കായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അമേരിക്കയിലെത്തും. യുഎസ് വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് കഴിഞ്ഞാഴ്ച ഡൽഹിയിൽ ഇന്ത്യൻ സംഘവുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഇരുവിഭാഗങ്ങളും പ്രതികരിച്ചിരുന്നു. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാകും നടക്കുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എച്ച് വൺ ബി വിസ അപേക്ഷ ഫീസ് വർധന വിഷയം ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചേക്കും. അടുത്താഴ്ച എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.…
Read More » -
News
ഇന്ത്യ-യുഎസ് വ്യാപാര കരാർ ; കരാറിൽ അതിവേഗം ധാരണയിലെത്താന്‍ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം.അമേരിക്കയുടെ തെക്ക് മധ്യ ഏഷ്യൻ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് വാണിജ്യ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി നടത്തിയ കൂടിക്കാഴ്ച വിജയമെന്ന് റിപ്പോർട്ട്. കരാറിന്റെ വ്യത്യസ്ത തലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ആറാം റൗണ്ട് ചർച്ചകൾക്ക് മുന്നോടി ആയിട്ടായിരുന്നു യു എസ് സംഘം ഇന്ത്യയിൽ എത്തിയത്. തീരുവ പ്രഖ്യാപനത്തിന് ശേഷം വഷളായ ഇന്ത്യ യുഎസ് ബന്ധതിനിടയിൽ മോദിയുടെ പിറന്നാളിന് ട്രമ്പ് ആശംസ അറിയിച്ചു ഫോൺ ചെയ്തിരുന്നു. അതേസമയം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതായിരുന്നു ചർച്ച എന്ന്…
Read More » -
News
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ; അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് ദില്ലിയിലെത്തും
ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. ചർച്ചക്കായി യു എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും സംഘവും ദില്ലി യിലെത്തും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ…
Read More »