india news

  • Kerala

    ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

    നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ടിഎയില്‍ നിന്ന്‌ 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്‍ടിഎയുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമേ, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കും. 39 തസ്തികകള്‍ അനുവദിച്ചിട്ടും എന്‍ടിഎയില്‍ 24 സ്ഥിരം ജീവനക്കാരെ മാത്രമേ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്സോഴ്സ്…

    Read More »
  • News

    സിജെപി സമരവേദിയില്‍ സംഘര്‍ഷം ; സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി ഡല്‍ഹി പൊലീസ്

    നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടരുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി ഡല്‍ഹി പൊലീസ്. നിരാഹാര സമരം നടക്കുന്ന ജന്തര്‍ മന്തറിലെ വേദിയില്‍ അതിരാവിലെയെത്തിയാണ് പൊലീസിന്റെ നീക്കം. സോനം വാങ്ചുകിന്റെ നിരാഹാര സമരം 20 ദിവസം പിന്നിട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. സിജെപി സമരവേദിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. പ്രവര്‍ത്തകരെ ഒഴിപ്പിക്കാനും പൊലീസ് നീക്കമുണ്ട്. ഡല്‍ഹി ഹൈക്കോടതിയുടെയും ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശപ്രകാരമാണ് സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന്…

    Read More »
  • News

    ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

    കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ‘ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ അഞ്ച് പേര്‍ കരസേനാംഗങ്ങളും ഒരാള്‍ വ്യോമസേനാംഗവുമാണ്. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ ഈ സൈനിക നീക്കത്തിന് ശേഷം ആദ്യമായാണ് വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ഈ ധീരസൈനികരുടെ പേരുകള്‍ രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തില്‍ രേഖപ്പെടുത്തും. സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേഷ് കുമാര്‍, അഗ്‌നിവീര്‍…

    Read More »
  • News

    നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

    നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിനു…

    Read More »
  • News

    രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം

    കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7 കിലോമീറ്ററോളം അകലെയുള്ള ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ മൂന്ന് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനുമുണ്ടായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഹിമാന്‍ഷി നര്‍വാള്‍, തന്റെ…

    Read More »
  • News

    കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

    കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയര്‍നെസ് അലവന്‍സ്. ഡിഎ വര്‍ധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തില്‍ പ്രതിഫലിക്കും. ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്) അടിസ്ഥാനമാക്കി വര്‍ഷത്തില്‍ രണ്ടുതവണ, ജനുവരിയിലും ജൂലൈയിലും സാധാരണയായി ഡിഎ പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഡിഎ പ്രഖ്യാപനം വൈകിയിരുന്നു. 8ാം ശമ്പള കമ്മിഷന് കീഴില്‍ ശമ്പള ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന ജീവനക്കാരുടെ സംഘടനകളുടെ വ്യാപകമായ…

    Read More »
  • News

    മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

    സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഉഖ്രുല്‍ ശാന്തമാവുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ കുക്കികളും നാഗകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രൂല്‍. കുക്കി – നാഗാ യുവാക്കള്‍ തമ്മിലുള്ള ചെറിയ സംഘര്‍ഷമാണ് വന്‍ അക്രമത്തിലേക്ക്…

    Read More »
  • News

    ബലാത്സം​ഗ കേസിൽ വിചാരണ തടയണമെന്ന് ആവശ്യം: മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ

    ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൻ മാവുങ്കൽ സുപ്രീം കോടതിയിൽ. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് അപ്പീലിലെ ആവശ്യം. വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ് ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന…

    Read More »
  • News

    ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന

    ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം…

    Read More »
  • News

    എസ്ഐആറും ലേബർ കോഡും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും; പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും

    പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡൽഹി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും. സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള സമ്മേളനമാണ്.

    Read More »
Back to top button