INDIA Alliance

  • News

    ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ക്ക് തുടക്കം

    തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധ മാർച്ചിന് ദില്ലിയിൽ തുടക്കം. ദേശീയപതാകയേന്തി പ്രവർത്തകർക്ക് പിന്നാലെ രാഹുൽ ഗാന്ധിയും വാഹനത്തിൽ റാലിയെ അഭിസംബോധന ചെയ്യാനായി എത്തി. റാലിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി. രാവിലെ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും സമരവേദികളിലേക്ക് എത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,…

    Read More »
  • Kerala

    ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവൻ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിക്കണം; ആഹ്വാനം നൽകി രാഹുൽ ഗാന്ധി

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടേണ്ടതില്ലെന്നും അതിന് ബിജെപിക്ക് ധൈര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാംലീല മൈതാനിയിലെ മാര്‍ച്ച് ജനാതിപത്യത്തെ സംരക്ഷിക്കാനാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മാര്‍ച്ചല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരായി ജനങ്ങള്‍ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിനായുള്ള പോരാട്ടമാണ്, ഭരണഘടനയും രാജ്യവും സംരക്ഷിക്കാന്‍…

    Read More »
  • News

    പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും‌

    പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രധാനമന്ത്രി മാപ്പ്…

    Read More »
  • News

    സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

    ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ നേടി. 15 വോട്ടുകൾ അസാധുവായി. ആർഎസ്എസിൻ്റെ വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് സി പി രാധാകൃഷ്ണൻ എന്നതും ശ്രദ്ധയമാണ്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ്…

    Read More »
Back to top button