Independence Day
-
News
‘ആണവ ഭീഷണി ഇന്ത്യ അനുവദിക്കില്ല‘ ; ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും ഒന്നായി കാണും: പ്രധാനമന്ത്രി
79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം, ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ധൂരിൽ വീര സൈനികർക്ക് മോദി ആദരം അർപ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകിയെന്നും, അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ നൽകിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
News
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
79-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 1947ല്‍ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തില്‍ സഞ്ചരിച്ചുവെന്നും നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ ഭാവി നിര്‍ണയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുക്ക് എല്ലാത്തിനേക്കാളും വലുത്. അത്യുത്സാഹത്തോടെയാണ് നാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായവ കൊണ്ടാടുന്നത്. ഇത്തരം ആഘോഷദിനങ്ങള്‍ അഭിമാനമുള്ള ഇന്ത്യക്കാരെന്ന നമ്മുടെ സ്വത്വത്തെ ഓര്‍മിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ഭരണഘടന ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തിന്റെ നാല് മൂല്യങ്ങള്‍ രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഊഈന്നിപ്പറഞ്ഞു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍…
Read More » -
News
വിഭജന ഭീകരതാദിനം; ഗവർണറുടെ നടപടി പ്രതിഷേധാർഹം: പിണറായി വിജയന്‍
ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സര്‍ക്കുലറിനെതിരെ മുഖ്യമന്ത്രി. ഓഗസ്റ്റ് 15 ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരം അജണ്ട നടപ്പിലാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോള്‍ ഓഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം…
Read More »