Income Tax Bill 2025
-
News
‘നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചാലും ടാക്‌സ് റീഫണ്ട്’; പരിഷ്‌കരിച്ച ആദായനികുതി ബില്‍ ലോക്‌സഭ പാസാക്കി
പരിഷ്‌കരിച്ച പുതിയ ആദായനികുതി ബില്‍ 2025 ലോക്‌സഭ പാസാക്കി. 1961 ലെ നിലവിലെ ആദായനികുതി നിയമത്തിന് പകരമായി ഈ വര്‍ഷം ഫെബ്രുവരി 13ന് ലോക്സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 വെള്ളിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച പുതുക്കിയ ആദായനികുതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്. 60 വര്‍ഷത്തിലേറെയായി പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമത്തിന് പകരമായി, ഇന്ത്യയുടെ നികുതി സമ്പ്രദായം അപ്ഡേറ്റ് ചെയ്യുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയതതാണ് പുതിയ ആദായനികുതി ബില്‍. പരിഷ്‌കരിച്ച ഘടന, ഡിജിറ്റല്‍ നികുതി വ്യവസ്ഥകള്‍, തര്‍ക്കങ്ങള്‍…
Read More »