idukki news
-
News
പനി: ഇടമലക്കുടിയില്‍ അഞ്ചുവയസുകാരന്‍ മരിച്ചു
ഇടുക്കി ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. കൂടലാര്‍ക്കുടി സ്വദേശി മൂര്‍ത്തി-ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. യാത്രാ സൗകര്യങ്ങളില്ലാത്തതിനാല്‍ അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകള്‍ ചുമന്നാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. മാങ്കുളത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്ക് അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാട്ടിലൂടെ ആളുകള്‍ ചുമന്നാണ് മൃതദേഹം തിരികെയെത്തിച്ചതും.
Read More » -
News
മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു
മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തിയ സുധീഷ് അമ്മയെ മര്‍ദിക്കുന്നത് കണ്ട പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുധിഷ് അച്ഛന്‍ മധുവിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്നിരുന്ന മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട്…
Read More » -
News
ഇടുക്കിയില്‍ ജ്യേഷ്ഠനേയും ഭാര്യയേയും സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയുടെ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തി
ഇടുക്കി ചെമ്മണ്ണാറില്‍ ജ്യേഷ്ഠനേയും ഭാര്യയേയും സഹോദരന്‍ വെട്ടി പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്നും ലൈസന്‍സ് ഇല്ലാത്ത തോക്ക് കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വലിയപറമ്പില്‍ ബിനോയിയുടെ വീട്ടില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ എത്തിയ ബിനോയി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിനോയി സണ്ണിയെയും ഭാര്യ സിനിയേയും ചെമ്മണ്ണാറിലെ ഇവരുടെ വീട്ടില്‍ എത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. സണ്ണിയുടെ വീട്ടില്‍ എത്തിയ ബിനോയി ആദ്യം സിനിയെ ആക്രമിച്ചശേഷം വീടിനകത്തായിരുന്ന സണ്ണിയെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇവിടെ നിന്നും പോയ…
Read More »