idukki

  • News

    പനി: ഇടമലക്കുടിയില്‍ അഞ്ചുവയസുകാരന്‍ മരിച്ചു

    ഇടുക്കി ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. കൂടലാര്‍ക്കുടി സ്വദേശി മൂര്‍ത്തി-ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. യാത്രാ സൗകര്യങ്ങളില്ലാത്തതിനാല്‍ അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകള്‍ ചുമന്നാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. മാങ്കുളത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്ക് അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാട്ടിലൂടെ ആളുകള്‍ ചുമന്നാണ് മൃതദേഹം തിരികെയെത്തിച്ചതും.

    Read More »
  • News

    ഇടുക്കിയിൽ ആറു വയസ്സുകാരിയേ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്.കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അസം സ്വദേശി കൃഷ്ണനും ഭാര്യയും മകൾ കൽപ്പനയും കുറച്ച് നാളുകളായി കേരളത്തിലാണ് താമസം.ഇരുവരും ഏല തോട്ടത്തിലെ തൊഴിലാളികളാണ്.കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛർദിയും ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇതിനായി ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ജോലിക്ക് പോകുന്നതിനായി മാതാപിതാക്കൾ കുട്ടിയുമായി തോട്ടത്തിലെത്തുന്നത്. സമീപത്തായി നിർത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളിൽ…

    Read More »
  • News

    മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയർ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.

    Read More »
  • News

    കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

    ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ.…

    Read More »
Back to top button