Hijab

  • News

    ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി സെന്റ് റീത്താസ് സ്‌കൂള്‍ മാറുന്നു, ടിസിക്ക് അപേക്ഷിച്ച് രക്ഷിതാക്കള്‍

    വിദ്യാര്‍ഥിയെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കി വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളില്‍ നിന്നും രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു. രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റുകയാണെനന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ടിസിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ മാതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സ്‌കൂള്‍ മാറ്റം ഉള്‍പ്പെടെ അറിയിച്ചിരിക്കുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം വളരെയേറെ ഭയപ്പെടുത്തുന്നതാണ്.…

    Read More »
  • Kerala

    ‘ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്’; ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

    പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി…

    Read More »
  • News

    മന്ത്രിക്ക് ഇതിലെന്ത് കാര്യം?; സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മന്ത്രിയുടെ വാദം തള്ളി സ്‌കൂള്‍ പിടിഎ

    എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കുന്നു. സ്‌കൂള്‍ നിയമം തടുക്കാന്‍ മന്ത്രിക്ക് അവകാശമില്ല. സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുട്ടി…

    Read More »
Back to top button