High Speed Rail
-
News
അതിവേഗ റെയിൽ പദ്ധതി; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ,
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ നടപടികൾക്ക് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും അതിന് ഘടകമാകാമെന്നും ഇ ശ്രീധരൻ പറഞ്ഞു. വന്ദേഭാരതിലെ തിരക്ക് കാണുമ്പോൾ അറിയാം കേരളത്തിന് അതിവേഗ റെയിൽ എത്ര അത്യാവശ്യമെന്നും ശ്രീധരൻ പറഞ്ഞു. അങ്കമാലിയിൽ സംഘടിപ്പിച്ച് എഞ്ചിനീയേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Read More » -
News
അതിവേഗ റെയില്‍ പദ്ധതി : ഇ ശ്രീധരന്റെ നിർദേശങ്ങളില്‍ മാറ്റം വേണം; വിദഗ്ധസമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
അതിവേഗ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങളോടെ മുന്നോട്ട് പോകാമെന്നാണ് ശുപാര്‍ശ. അലൈമെന്റും ഫണ്ട് മോഡലും തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് വിദഗ്ധ സമിതി അറിയിച്ചു. വിഴിഞ്ഞത്തേക്ക് അതിവേഗ റെയില്‍ നീട്ടണമെന്നും ശുപാര്‍ശയുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശയില്‍ പറയുന്നു. അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന് നിര്‍ദേശിച്ച രീതിയില്‍ മാറ്റം വേണം. മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കുമ്പോള്‍ അതിന് അനുസരിച്ച് സ്റ്റോപ്പുകളിലും മാറ്റം വേണം.…
Read More »