hema committee
-
News
ഹേമ കമ്മിറ്റി: അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതി(kerala high court)യില്‍ സമര്‍പ്പിക്കും. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച പ്രത്യേക അന്വേഷണ സമിതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതിനു പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റില്‍ സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍…
Read More » -
News
ഹേമ കമ്മറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. നിർദിഷ്ട സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ് 2, 3 തീയതികളില്‍ കൊച്ചിയിൽ നടക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. തീയതി പുനക്രമീകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിലെ നിയമ നിര്‍മ്മാണത്തിന്റെ കരട് നല്‍കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. എന്നാൽ നിയമ നിര്‍മ്മാണത്തിനായുള്ള കാലതാമസം ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
Read More »