Health Minister K Muraleedharan

  • Kerala

    ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

    രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ…

    Read More »
  • News

    ‘ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണം’, മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് മന്ത്രി മുരളിധരൻ

    ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളിധരൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് മുരളീധരൻ നേരിട്ട് ആവശ്യപ്പെട്ടു. വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ കെ മുരളിധരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളെ പ്രിൻസിപ്പൽ സെക്രട്ടറി ശക്തമായി എതിർത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭരണതലത്തിൽ മന്ത്രിയും സെക്രട്ടറിയും…

    Read More »
  • News

    24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍

    സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനം 24 മണിക്കൂറും നല്‍കുന്നതില്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയും ആരോഗ്യമന്ത്രി കെ മുരളീധരനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. പദ്ധതിയുമായി സഹകരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താമെന്നും, പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. സ്‌പെഷ്യാലിറ്റി സേവനം ആദ്യ നടപ്പാക്കുക പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ്. രാവിലെ 8 മുതല്‍ രാത്രി 8വരെ മുഴുവന്‍ സമയവും ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ഉണ്ടാകും. രാത്രി 8 മുതല്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ സ്‌പെഷ്യലിസ്റ്റ് സേവനം…

    Read More »
  • News

    പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ഇന്ന് വീടുകളില്‍ ഡ്രൈ ഡേ, ഉദ്ഘാടനം കെ മുരളീധരന്റെ വീട്ടില്‍

    സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും. ഡെങ്കിപ്പനിയുടെ ഉറവിട നശീകരണത്തിന് പരിസര ശുചീകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഡ്രൈ ഡേ. വീടുകളില്‍ നടക്കുന്ന ഡ്രൈ ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ മുരളീധരന്റെ കവടിയാര്‍ ജവഹര്‍ നഗറിലെ വീട്ടില്‍ രാവിലെ 10.30ന് നടക്കും. സമീപത്തെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ബോധവത്കരണ പരിപാടിയില്‍ പങ്കാളിയാകും. കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച…

    Read More »
  • News

    സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

    സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകള്‍ 146 ആണ്. അഞ്ചുപേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം സംഭവിച്ചത്. കോഴിക്കോടും മലപ്പുറത്തും രണ്ടു മരണങ്ങളുണ്ടായിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച അവലോകനം നടത്തിയപ്പോള്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമായിരുന്നു. അതിലൊരു കുട്ടിയാണ് ഇന്നലെ മരിച്ചത്.…

    Read More »
Back to top button