health
-
News
അമീബിക് മസ്തിഷ്‌ക ജ്വരം ; പഠനം തുടങ്ങി വിദഗ്ധ സംഘം; രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഇടത്തും സംഘം എത്തും
സംസ്ഥാനത്തെ അമീബിക് മസ്തിഷ്‌ക ജ്വര കേസുകളില്‍ പഠനം തുടങ്ങി വിദഗ്ധ സംഘം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ICMR, ദേശീയ പകര്‍ച്ച വ്യാധി പഠന കേന്ദ്രം എന്നിവയാണ് പഠനം നടത്തുന്നത്. സംസ്ഥാനത്ത് രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഇടത്തും സംഘം എത്തും. മരിച്ചവരുടെ വീടുകളില്‍ എത്തിയും വിവരം ശേഖരിക്കും. അതേസമയം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, ഓമശ്ശേരി, അന്നശ്ശേരി പ്രദേശങ്ങളില്‍ സംഘം എത്തിയിരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ആരോഗ്യ വുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » -
News
അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും ; സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ
സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക. അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പതിനൊന്നുമണിയോടെ ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹൃദയം, കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും…
Read More » -
News
അനാരോഗ്യം; മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം അഞ്ചിന് സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.
Read More »