Haryana
-
News
അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം
അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ ഏറ്റവും കുറഞ്ഞ താപനില. വിവിധ മേഖലകളിൽ മഞ്ഞുവീഴ്ചയും ശക്തമായി തുടരുകയാണ്. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. അതേസമയം, ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായത് ദില്ലിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി രാജ്യതലസ്ഥാനത്തിൽ നിന്ന് ഒഴിവാക്കുക, വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ…
Read More » -
News
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അല്‍ഫലാ സര്‍വകലാശാല ചെയർമാനെ അറസ്റ്റ് ചെയ്ത് ഇ ഡി
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അല്‍ഫലാ സര്‍വകലാശാലയില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അല്‍ഫലാ സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു. അല്‍ഫലാ സര്‍വകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയര്‍മാന്‍ ജാവേദിനെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ട സ്‌ഫോടനത്തിന് ശേഷമാണ് അല്‍ഫലാ സര്‍വകലാശാല വിവാദത്തില്‍പ്പെട്ടത്. ചെങ്കോട്ട സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് എന്‍ഐഎ വിലയിരുത്തുന്ന ഉമര്‍ നബി ജോലി ചെയ്തിരുന്നത് അല്‍ഫലാ സര്‍വകലാശാലയിലാണ്. ഇതിന് പുറമേ അല്‍ഫലയിലെ മൂന്ന് ഡോക്ടര്‍മാരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.…
Read More » -
News
ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള രാഹുലിന്റെ രൂക്ഷവിമര്‍ശനം. ‘സ്വീറ്റി, സീമ, സരസ്വതി’ എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി 22 തവണ പത്തു ബൂത്തുകളിലായി വോട്ട് ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന്റെ രേഖകളും…
Read More »