harippad
-
News
‘വി എസ് വരുമ്പോള്‍ ഞാനിവിടെ വേണം, മണിക്കൂറുകളായി കാത്തിരിക്കുകയാണ്’; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന ഒരു നേതാവാണ് വിഎസ്. കുട്ടിക്കാലത്ത് നാട്ടിൽ വിഎസിന്റെ പ്രസംഗം കേൾക്കാൻ പോകുമായിരുന്നു. അന്നുമുതലുള്ള ബന്ധമാണ്. ജനങ്ങൾ…
Read More »