gyanesh kumar

  • News

    ‘ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകും’; 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

    2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ജയിലില്‍ പോകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെയും (ഇവിഎം) വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയും വോട്ടുകള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച രാഹുല്‍, വോട്ട് മോഷണം രാജ്യദ്രോഹമാണെന്നും പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ വോട്ട് മോഷണം സാധാരണ ഒന്നല്ല. ഇത് ഇന്ത്യയുടെ ഓരോ ശബ്ദത്തിന്റെയും മോഷണമാണ്. ഇതിനെ രാജ്യദ്രോഹം എന്നാണ് വിളിക്കുന്നത്. ഗ്യാനേഷ്…

    Read More »
  • Kerala

    ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവൻ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിക്കണം; ആഹ്വാനം നൽകി രാഹുൽ ഗാന്ധി

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടേണ്ടതില്ലെന്നും അതിന് ബിജെപിക്ക് ധൈര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാംലീല മൈതാനിയിലെ മാര്‍ച്ച് ജനാതിപത്യത്തെ സംരക്ഷിക്കാനാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മാര്‍ച്ചല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരായി ജനങ്ങള്‍ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിനായുള്ള പോരാട്ടമാണ്, ഭരണഘടനയും രാജ്യവും സംരക്ഷിക്കാന്‍…

    Read More »
  • Uncategorized

    സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ദില്ലിയിലേക്ക് തിരിക്കും മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ അഭിജിത്ത് ദീപ്കെ, ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ വിമർശിച്ചു. രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും ദീപ്കെ ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. “നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം…

    Read More »
  • Kerala

    ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല: രമേശ് ചെന്നിത്തല

    ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം എങ്ങനെ വേണമെന്ന് വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരും തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. ക്രൈം വിൽ നെവർ ഡൈ എന്നും രമേഷ് ചെന്നിത്തല കൂട്ടിച്ചേർത്തു. ലക്ഷ്മണ കേസ് അതിന് ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ചരിത്ര സമരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. അതേസമയം…

    Read More »
  • News

    ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം; മമത ബാനര്‍ജിയും പങ്കെടുക്കും

    ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മമത ബാനര്‍ജിയും പങ്കെടുക്കും. നിലവില്‍ ഡല്‍ഹിയിലുള്ള എംപിമാരോട് ഇവിടെത്തന്നെ തുടരാനും. ബാക്കിയുള്ളവരോട് എത്രയും പെട്ടെന്ന് ഡല്‍ഹിയിലേക്ക് എത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കി.ഇതിന് പുറമെ രാഹുല്‍ ഗാന്ധിക്ക് എതിരായ പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിഷയത്തില്‍ എന്‍എസ്‌യുവും ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തും.അതേസമയം ഇന്നലെ നടന്ന പ്രതിഷേധത്തില്‍ കേസെടുക്കാനാണ് ഡല്‍ഹി പൊലീസ് തീരുമാനം. വനിതാ പൊലീസ്…

    Read More »
  • News

    പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ക്രമക്കേട് ആരോപണം

    കേരളത്തിൽ SC/ST വികസന കോർപ്പറേഷൻ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്കുമാറിനെതിരെ ആരോപണം. പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ശിപാർശയടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിലെത്തിയെങ്കിലും തുടർനീക്കമുണ്ടായില്ല. 1992-93 കാലത്തെ 906783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട്. നഷ്ടമുണ്ടായതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് റിപോർട്ട് ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു നടപടി നിർദ്ദേശം വന്നത്. 2022ൽ വകുപ്പ് തല നടപടി ശിപാർശ ചെയ്ത് അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് ഫയൽ…

    Read More »
  • News

    ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

    ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇതിന്റെ ഭാ​ഗമായി കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. ഇടതു പാർട്ടികളുടെ സംയുക്ത പ്രതിഷേധം ഡൽഹിയിൽ നടക്കും. ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജയിൽ നിറക്കൽ സമരത്തിന് സിജെപിയും ആഹ്വാനം ചെയ്തു. രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. വിവിധ സംസ്ഥാനങ്ങളിലായാണ് കോൺഗ്രസിന്റെ സമരപരിപാടികൾ നടക്കുക. വോട്ട് മോഷ്ടിക്കാൻ ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മീഷണർ സഹായിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും കോൺഗ്രസ് ഇന്ന് വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാർഖണ്ഡിൽ സിഇഒ ഓഫീസ്…

    Read More »
  • News

    ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഒപ്പ് ശേഖരണം തുടങ്ങി പ്രതിപക്ഷം

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ഒപ്പ് ശേഖരണം തുടങ്ങി പ്രതിപക്ഷ പാർട്ടികൾ. പൊതുജനങ്ങളുടെ അടക്കം ഒപ്പ് ശേഖരിക്കും. എന്നിട്ട് രാഷ്ട്രപതിക്ക് അയക്കാനാണ് തീരുമാനം. അതിനിടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ നീക്കവുമായി ആഭ്യന്തര മന്ത്രാലയം. ദില്ലി പൊലീസിനെയും അർധ സൈനിക വിഭാഗത്തെയും ചേർത്ത് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ജന്തർമന്തറിലടക്കം നടക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള ഏകോപനത്തിനായാണ് സമിതി രൂപീകരിക്കുന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ സംയുക്ത വാർത്താ കുറിപ്പ് തള്ളിയ പ്രതിപക്ഷം, പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. പുറത്തുവന്ന വിവരങ്ങളും ഉയർത്തിയ പരാതികളും…

    Read More »
  • News

    നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9-ന്, വോട്ടെണ്ണൽ മെയ് 4-ന്

    കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും…

    Read More »
  • News

    നിയമസഭ തെരഞ്ഞെടുപ്പ് : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

    നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്തും. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും മറ്റന്നാൾ കാണും. മൂന്നു ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ഗ്യാനേഷ് കുമാര്‍ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. നാളെയും മറ്റന്നാളുമായാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍. നാളെ രാവിലെ മുതല്‍ ഉച്ചവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ…

    Read More »
Back to top button