Guruvayur Devaswom Board
-
News
ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി: ഗുരുവായൂരില്‍ ഇന്ന് ദര്‍ശന നിയന്ത്രണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാല്‍ ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30 ന് ക്ഷേത്ര നട അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. താലപ്പൊലി സംഘം വക താലപ്പൊലിയാണ് തിങ്കളാഴ്ച നടക്കുക. ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്. ഇന്ന് പകല്‍ 11.30ന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂണ്‍, തുലാഭാരം ,മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് 4.30 ന് ദര്‍ശന സൗകര്യം തുടരുമെന്ന് ഗുരുവായൂര്‍…
Read More »