Guruvayur

  • News

    ഗതാഗത പരിഷ്‌കരണത്തിലെ അപാകത ; ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം

    ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ എല്ലാം ഒഴിഞ്ഞു കിടന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുവിട്ടു. നഗരത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച സമരക്കാര്‍ മറ്റു സ്ഥലങ്ങളില്‍നിന്നുള്ള ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചില്ല. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പരിസരത്തെ മറ്റു ക്ഷേത്രങ്ങളിലേക്കും നടന്നു പോകേണ്ട അവസ്ഥയായി.…

    Read More »
  • News

    ചന്ദ്രഗ്രഹണം; ഗുരുവായൂരിലും ശബരിമലയിലും ഇന്ന് ക്ഷേത്രനട നേരത്തെ അടയ്ക്കും

    ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും ശബരിമലയിലും ക്ഷേത്രനട നേരത്തെ അടയ്ക്കും. ഗുരുവായൂരില്‍ തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ ഇന്ന് രാത്രി 9 മണിക്ക് മുന്‍പായി അവ കൈപ്പറ്റണം. അടുത്തദിവസം രാവിലെ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ചതയ ദിനം കൂടിയായ ഇന്ന് ശബരിമല നട നേരത്തെ അടയ്ക്കും. ചന്ദ്രഗ്രഹണം കണക്കിലെടുത്ത് രാത്രി 8.50 നു ഹരിവരാസനം പാടി…

    Read More »
  • News

    ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (guruvayur temple) പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി. ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍. ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിത്തുടങ്ങി. ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ വാങ്ങി ചിലര്‍ മറിച്ചു നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ…

    Read More »
Back to top button