gun fire
-
News
സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്. നാലു റൗണ്ട് വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ജുഹുവിലെ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പുണ്ടായെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് അക്രമികള്‍, എന്തിനാണ് വെടിവെപ്പുണ്ടായത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വെടിവെപ്പിനെ തുടര്‍ന്ന് ഷെട്ടിയുടെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. വെടിയുതിര്‍ത്തശേഷം അക്രമി സംഘം രക്ഷപ്പെട്ടതായാണ് വിവരം. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പൊലീസ്, അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Read More » -
News
നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു
സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നായാട്ടിന് പോകുമ്പോഴായിരുന്നു അപകടം. ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ളതാണ് ജോബി. പതിവുപോലെ തിങ്കളാഴ്ചയും നിറതോക്കുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്നു. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന്…
Read More »