Gujarat

  • News

    വ‍ഡോദരയിൽ പാലം തകർന്ന് നിരവധിപ്പേർ മരിച്ച സംഭവത്തിൽ 4 എൻജിനിയ‍ർമാർക്ക് സസ്പെൻഷൻ

    വഡോദരയിൽ പാലം തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. പാലം തകർന്ന് 17 പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റോഡ്സ് ആൻഡ് ബിൽഡിംഗ് വകുപ്പിലെ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തത്. സംഭവത്തേക്കുറിച്ച് വിലയിരുത്തിയ കമ്മിറ്റിയുടെ നിർദ്ദേശത്തേ തുടർന്നാണ് തീരുമാനം. ഇതിന് പുറമേ സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കും മുഖ്യമന്ത്രി നി‍ർദ്ദേശം നൽകിയിട്ടുണ്ട്. വഡോദര ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ എൻ എം നായകവാല, ഡെപ്യൂട്ടി എക്സിക്യുട്ടീവ് എൻജിനിയർമാരായ യു…

    Read More »
  • News

    ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം നടത്തി

    അഹമ്മദാബാദിൽ 265 പേര്‍ക്ക് ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. വ്യോമയാന മന്ത്രി രാംനായിഡും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും. അതിനുശേഷം സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതലയോഗം ചേരും. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സുപ്രധാന…

    Read More »
  • News

    വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക്; എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

    ഗുജറാത്തിലെ അഹമ്മദാബാദില്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്ക്. ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹോസ്റ്റലില്‍ നിന്നുളള ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഴിക്കാനായി വിളമ്പിവെച്ച ഭക്ഷണം നിറച്ച പ്ലേറ്റുകളും ഗ്ലാസുകളുമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിലുളളത്. യുവഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കാനായി കാന്റീനിലേക്ക്…

    Read More »
Back to top button