GST

  • News

    വ്യാജ ജിഎസ്ടി തട്ടിപ്പ്: പരാതികള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി,

    സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച് സർക്കാർ. ഇതുവരെ ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റവും നടന്നതായി ധനമന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി. 1100 കോടി രൂപ വ്യാജ ജിഎസ്ടിയിലൂടെ തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. സെപ്റ്റംബർ 16ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യാജ ജിഎസ്ടി തട്ടിപ്പ് സ്ഥിരീകരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ഏഴ് എഫ്‌ഐആർ…

    Read More »
  • News

    ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

    56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. നികുതി ഘടന ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഇല്ലാതാക്കാനാണ് നിർദ്ദേശം.അതേസമയം, ആഡംബര വസ്തുക്കൾ, ഡീമെറിറ്റ് വസ്തുക്കൾ എന്നിവയ്ക്ക് 40 ശതമാനം നികുതി തുടരും എന്നാണ് സൂചന. റിട്ടേൺ സമർപ്പണങ്ങൾ, റീഫണ്ടുകൾ, തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യമായ മാറ്റങ്ങളും…

    Read More »
  • News

    ‘പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നത്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

    പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം തീരുമാനം നടപ്പിലാക്കണം. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സമഗ്രമായ പരിശോധന ആവശ്യമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോലെ നടപ്പാക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സഹായകരമാകുമോ എന്ന് പരിശോധിക്കണം. ഈ ആശങ്ക താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ജിഎസ്ടിയില്‍ മുന്‍പുള്ള കുറവ് വരുത്തല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. കുറഞ്ഞതൊക്കെ, ഗുണമായത് കമ്പനികള്‍ക്ക് മാത്രമാണ് – അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ആകെ വരുമാനമാര്‍ഗ്ഗമാണ് ജിഎസ്ടി…

    Read More »
Back to top button