government
-
News
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല: കായികമന്ത്രി
മലപ്പുറം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി. ടീമിനെ എത്തിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സറാണെന്നും, ആവശ്യമായ മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പെയിനിലേക്ക് പോയതിന് 13 ലക്ഷം രൂപ ചെലവഴിച്ചെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനില്‍ മാത്രമല്ല പോയത്; ഓസ്ട്രേലിയ, ക്യൂബ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കായിക വികസനത്തിനായി കരാറുകള്‍ ഉണ്ടാക്കാനാണ്…
Read More » -
News
ചെലവ് ചുരുക്കല്‍ നിർദേശത്തിലും ഇളവ് ; ഗവർണറുടെ വിരുന്നിന് 15 ലക്ഷം അധികമനുവദിച്ച് സർക്കാർ
താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സർക്കാർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ ഓഗസ്റ്റ് 15 നാണ് വിരുന്ന് സൽക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15…
Read More » -
News
സ്കൂൾ സമയമാറ്റം; മത സംഘടനകളെ കേൾക്കാൻ സർക്കാർ, വെള്ളിയാഴ്ച ചർച്ച
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച ചർച്ച നടത്തും. വൈകീട്ട് നാലരയ്ക്കു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ വച്ചാണ് ചർച്ച. മദ്രസാ വിദ്യാഭ്യാസ ബോർഡ് അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുക. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. സമസ്ത ഏകോപന സമിതിയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്കു സമർപ്പിക്കും. സമസ്തയടക്കം വിവിധ സംഘടനകൾ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്തിരുന്നു. സമര പ്രഖ്യാപനമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്കു തയ്യാറായത്.ഭൂരിപക്ഷം രക്ഷിതാക്കളും സ്കൂൾ സമയ മാറ്റത്തെ അംഗീകരിക്കുന്നു എന്ന പഠന റിപ്പോർട്ടിലെ എതിർപ്പായിരിക്കും…
Read More » -
News
‘ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും സർക്കാർ ഭയക്കുന്നു, സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: ചാണ്ടി ഉമ്മൻ
കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ചരിത്ര ദിവസമാണ് ഇന്ന് എന്ന് ചാണ്ടി ഉമ്മൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നൽകുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.എന്നാൽ, ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം കാപ്സ്യൂളായി സിപിഎം പ്രചരിപ്പിക്കുകയാണ്. അത് വെറും പച്ചക്കള്ളമാണെന്ന് ആര്‍ക്കുമറിയാം. 2004ൽ ആദ്യം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2006വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. പിന്നീട് വിഎസ് അച്യുതാനന്ദൻ സര്‍ക്കാരും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല. അന്ന് ചൈനീസ് കമ്പനിയാണ്…
Read More » -
News
വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിന് തടസമില്ല: ഹൈക്കോടതി
വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് പറഞ്ഞ ഹൈക്കോടതി 17 കോടി രൂപ കൂടി കെട്ടിവെക്കാൻ സർക്കാരിന് നിർദേശം നൽകി. നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നൽകേണ്ടത്. എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺസ് കമ്പനിയും നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹർജി നൽകുമെന്നും എൽസ്റ്റൺ…
Read More » -
Kerala
ഭാസുരാംഗൻ ക്ഷീരകർഷകനല്ല, ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കി സർക്കാർ
ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെയാണ് സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്റർ ആക്കിയത് എന്നതിനുള്ള തെളിവ് റിപ്പോർട്ടറിന്. ഒരു പശുവിനെയോ എരുമയെയോ പോലും എൻ ഭാസുരാംഗൻ വളർത്തിയിട്ടില്ലെന്നും ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കുന്നതായും ക്ഷീര വികസനവകുപ്പ് ഉത്തരവായി തന്നെ പുറത്തിറക്കി. പശുവിനെ വളർത്താത്ത സിപിഐ നേതാവായ ഭാസുരാംഗനാണ് മുപ്പത് വർഷത്തിലേറെക്കാലം മാറനെല്ലൂർ ക്ഷീരയുടെ പ്രസിഡന്റായി തുടർന്ന് കോടികൾകളുടെ വെട്ടിപ്പ് നടത്തിയത്. ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെ സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്ററാക്കിയത് ഗുരുതര നിയമലംഘനമാണ് എന്നതിൻ്റെ തെളിവ് കൂടിയാണ് ഈ ഉത്തരവ്. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തി…
Read More » -
News
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ. സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍…
Read More »