Gold Smuggling

  • News

    സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാൻ ജുഡീഷ്യല്‍ കമ്മീഷൻ; ഹൈക്കോടതി തീരുമാനം ഇന്ന്

    സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷന്റെ നിയമ സാധുതയില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക. മുഖ്യമന്ത്രി, സ്പീക്കർ, ഉള്‍പ്പടെയുള്ളവരെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താൻ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനന്‍ അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

    Read More »
Back to top button