flights cancelled

  • News

    ഓപ്പറേഷൻ സിന്ദൂർ: ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ രാജ്‌നാഥ്‌ സിംഗ്

    ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് ഇക്കാര്യം രാജ്‌നാഥ്‌ സിംഗ് അറിയിച്ചത്. പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് ഇന്ന് രാവിലെ യോഗം നടന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂർ നടപടി വിശദീകരിച്ചു. ജമ്മു കാശ്മീരിൽ തുടരുന്ന പാക്കിസ്ഥാൻ പ്രകോപനത്തിലെ തുടർ നീക്കങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി. യോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡോ. ജോൺ ബ്രിട്ടാസ് തുടങ്ങി ഭരണ –…

    Read More »
  • News

    രാജ്യം കനത്ത ജാഗ്രതയില്‍ : അതിര്‍ത്തികള്‍ അടച്ചു, മിസൈലുകള്‍ സജ്ജം, ഷൂട്ട് അറ്റ് സൈറ്റിന് ബിഎസ്എഫിന് നിര്‍ദേശം

    പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍ പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തികളില്‍ ആന്റി ഡ്രോണ്‍ സംവിധാനവും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. കശ്മീരിന് പുറമെ, പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തികളിലും കനത്ത ജാഗ്രതയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അതിര്‍ത്തി മേഖലകളില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രാദേശിക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും, അടിയന്തരഘട്ടമുണ്ടായാല്‍ ഗ്രാമീണരെ ഒഴിപ്പിക്കാനായി വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.…

    Read More »
  • National

    രാജസ്ഥാന്‍ അതിര്‍ത്തിയില്‍ അതീവജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കി

    പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുന്‍കരുതല്‍ നടപടിയായി കിഷന്‍ഗഡ്, ജോധ്പൂര്‍ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സര്‍വീസുകളും മെയ് 10 വരെ നിര്‍ത്തിവച്ചു. പാകിസ്ഥാനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ബാര്‍മര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ശ്രീ ഗംഗാനഗര്‍ എന്നീ അതിര്‍ത്തി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അംഗന്‍വാടി കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനും…

    Read More »
  • News

    യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി റെയില്‍വേ

    ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തീവണ്ടിയാത്രയില്‍ പരിശോധന കര്‍ശനമാക്കി റെയില്‍വേ. ഇനിമുതല്‍ റിസര്‍വ്വ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. സീറ്റിലും ബര്‍ത്തിലും ഉള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ഒത്തുനോക്കുകയുമാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്ന രീതി. തിരിച്ചറിയല്‍ രേഖ കാണിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി എടുക്കുമെന്ന് റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ഐആര്‍സിടിസി/ റെയില്‍വേ ഒറിജിനല്‍ മെസേജും തിരിച്ചറിയല്‍ കാര്‍ഡും ടിക്കറ്റ് പരിശോധിക്കുന്നവരെ കാണിക്കേണ്ടതാണ്. സ്റ്റേഷനില്‍ നിന്നെടുത്ത റിസര്‍വ്വ്ടിക്കറ്റിനൊപ്പവും തിരിച്ചറിയല്‍ രേഖ കാണിക്ക യാത്രാ സമയം തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍…

    Read More »
  • News

    അതീവ ജാഗ്രതയില്‍ രാജ്യം, 21 വിമാനത്താവളങ്ങള്‍ അടച്ചു; 200 ലേറെ വിമാനങ്ങള്‍ റദ്ദാക്കി

    ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രത തുടരുന്നു. പാകിസ്ഥാനില്‍ നിന്നും പ്രത്യാക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ 21 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു. ശനിയാഴ്ച രാവിലെ വരെയാണ് ഇവ അടച്ചിട്ടുള്ളത്. ജമ്മു, ശ്രീനഗര്‍, ലേ, അമൃത്സര്‍, ധര്‍മശാല, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. 200 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍നിന്നും ഉത്തരേന്ത്യയിലേക്കുമുള്ള നിരവധി വിമാന സര്‍വീസുകളും റദ്ദാക്കി. ജാംനഗര്‍, ചണ്ഡിഗഡ്, ഡല്‍ഹി, ഭുജ്, രാജ്‌കോട്ട് വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളും റദ്ദാക്കി.…

    Read More »
Back to top button