Fire Accident
-
News
മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ
മൈസൂരിന് സമീപം നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് പൂർണമായും കത്തിനശിച്ചത്. ബസിലുണ്ടായിരുന്ന നാല്പതിലേറെ യാത്രകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.
Read More » -
News
കൊല്ലത്ത് ബോട്ടുകളിൽ വൻ അഗ്നിബാധ: കുരീപ്പുഴയിലാണ് സംഭവം
കൊല്ലത്ത് ബോട്ടുകളിൽ വൻ അഗ്നിബാധ. നിരവധി ബോട്ടുകൾ കത്തി നശിച്ചു. കൊല്ലം കുരീപ്പുഴയിലാണ് സംഭവം. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ മാറ്റി. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കൽ തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് അഗ്നിരക്ഷാസേനാ പ്രവർത്തകർ വിശദമാക്കുന്നത്. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ…
Read More » -
News
ഹോംങ്കോങ്ങിലെ തീപിടുത്തം: മരണം 44 ആയി , മൂന്ന് പേർ അറസ്റ്റിൽ
ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെ കാണാതായ വൻ അഗ്നിബാധയിൽ മൂന്ന് പേർ അറസ്റ്റിലായി. 52നും 68നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിൽ ആയത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്.…
Read More » -
News
കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഫയർഫോഴ്സിന്റെ നേതൃത്വത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി പറഞ്ഞു. പുതിയ ബസ് സ്റ്റാന്റിൽ തീപിടിത്തമുണ്ടായ ഭാഗത്ത് മാത്രം നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. പൂർണമായും സ്റ്റാൻഡിൽ നിന്നുള്ള ബസ് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. പത്ത് മണിക്കൂർ നീണ്ട…
Read More »