final phase
-
News
മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
മാസപ്പടിക്കേസില്‍ ആദ്യഘട്ട കുറ്റപത്രത്തിന് മുന്നോടിയായുള്ള അന്തിമഘട്ട ചോദ്യം ചെയ്യലുകൾ നാളെ മുതൽ. സിഎംആർഎൽ ഉദ്യോഗസ്ഥരെ നാളെ വീണ്ടും ചോദ്യം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ഇനി ചോദ്യം ചെയ്യുന്നതിൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം. കരിമണൽ കമ്പനി സിഎംആർഎല്ലിൽ പിണറായിയുടെ മകൾ വീണയിലേക്കും വീണയുടെ കമ്പനി എക്സാലോജിക്കിലേക്കും ഉൾപ്പടെ കോടികൾ പുറത്തേക്ക് ഒഴുകിയതിൽ ഇഡി അന്വേഷണം തുടങ്ങുന്നത് 2024ലാണ്. രണ്ട് വർഷത്തിന് ശേഷം കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ ഇഡി. നാളെയും മറ്റന്നാളുമായി സിഎംആർഎല്ലിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം…
Read More » -
News
ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, പ്രതീക്ഷയോടെ മുന്നണികൾ
അവസാന ഘട്ട തെരഞ്ഞെടുപ്പിന് തയാറായി ബിഹാർ. പരസ്യപ്രചാരണം ഇന്നവസാനിക്കും. റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കുകയാണ് എൻഡിഎയും ഇന്ത്യ സഖ്യവും. എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദിയുടെ ആത്മവിശ്വാസം. ചൊവ്വാഴ്ച വിധിയെഴുതുന്നത് 122 മണ്ഡലങ്ങളിലാണ്. ബിഹാറിൽ അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. വൈകുന്നേരം 5 മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തിരശീല വീഴും. എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച മോദി, ഇനി എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യം…
Read More »