film shooting

  • News

    സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നിട്ടില്ല ; അന്വേഷണ റിപ്പോർട്ട്

    സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. അതേസമയം മകരവിളക്ക് ദിവസം പമ്പയിൽ ഷൂട്ടിങ് നടന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ദേവസ്വം വിജിലൻസ് എസ്.പിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വാക്കാൽ പറഞ്ഞതിന് അനുസരിച്ചായിരുന്നു ഷൂട്ടിങ്. അന്വേഷണ റിപ്പോർട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. സംവിധായാകൻ അനുരാജ് മനോഹറിന്റെ സിനിമയുടെ ഷൂട്ടിങ് സന്നിധാനത്ത് നടന്നുവെന്നായിരുന്നു പരാതി. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുരാജ് മനോഹറിനെതിരെ അഡ്വ. ഷാജഹാന്‍…

    Read More »
Back to top button