fever Death
-
News
പനി: ഇടമലക്കുടിയില്‍ അഞ്ചുവയസുകാരന്‍ മരിച്ചു
ഇടുക്കി ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. കൂടലാര്‍ക്കുടി സ്വദേശി മൂര്‍ത്തി-ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. യാത്രാ സൗകര്യങ്ങളില്ലാത്തതിനാല്‍ അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകള്‍ ചുമന്നാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. മാങ്കുളത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്ക് അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാട്ടിലൂടെ ആളുകള്‍ ചുമന്നാണ് മൃതദേഹം തിരികെയെത്തിച്ചതും.
Read More »