fefka
-
News
ലൈംഗികാതിക്രമ കേസ്: ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു
ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചത്. രഞ്ജിത്തിനെതിരെ നടപടിയെടുക്കാൻ…
Read More » -
News
സിനിമാ പ്രവർത്തകരുടെ ജോലി സമയം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറച്ചു
സിനിമാ പ്രവർത്തകരുടെ ജോലി സമയം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറച്ചു. വിവിധ സിനിമാ സംഘടനാ പ്രതിനിധികളുമായി നിർമാതാക്കളുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ തുടരുന്ന സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്. ഇനി മുതൽ കോൾഷീറ്റിൽ തന്നെ 12 മണിക്കൂർ ജോലി എന്ന് രേഖപ്പെടുത്തും. ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജോലിസമയം കുറച്ചതിന്റെ പേരിൽ വേതനത്തിൽ കുറവ് വരുത്തില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പ് നൽകി. കോൾഷീറ്റ് അനുസരിച്ച് നിലവിൽ 16 മണിക്കൂർ ആണ് ഒരു ദിവസത്തെ…
Read More » -
News
ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്ത് ഫെഫ്ക
കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ സംവിധായകര്‍ അറസ്റ്റിലായ സംഭവത്തിൽ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. ഇന്ന് പുലർച്ചെയായിരുന്നു ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍…
Read More »