extends
-
News
ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം ; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയിൽ പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. അതത് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നൽകുന്ന നിർദേശങ്ങൾ പൂർണമായും അനുസരിക്കണം. ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും…
Read More » -
News
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ക്രമക്കേട് ആരോപണം; രാഹുലിന് പിന്തുണയുമായി ശശി തരൂര്‍
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ക്രമക്കേട് ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. രാഹുല്‍ ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളാണെന്നും മുഖവിലയ്ക്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും തരൂര്‍ ‘എക്സി’ല്‍ കുറിച്ചു. നമ്മുടെ ജനാധിപത്യ സംവിധാനം മഹത്തരമായ ഒന്നാണെന്നും അതിനെ നശിപ്പിക്കാന്‍ ഇടവരുത്തരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. തുടരെത്തുടരെയുള്ള മോദി അനുകൂല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് തരൂര്‍ രാഹുലിനെ പിന്തുണച്ച് രംഗത്തുവരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ്…
Read More »