explosion

  • News

    കണ്ണൂരില്‍ വാടക വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന ; രണ്ട് മരണം

    കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അനൂപ് എന്നയാള്‍ക്കാണ് ഗോവിന്ദന്‍ വീട് വാടകയ്ക്ക് നല്‍കിയത്.…

    Read More »
  • News

    പാകിസ്ഥാനില്‍ സ്‌ഫോടനം; 10 സൈനികര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി

    പാകിസ്ഥാനിലുണ്ടായ സ്‌ഫോടനം പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്‌ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്‌ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.

    Read More »
Back to top button