exam postponed

  • News

    ലോകകപ്പ് ഫൈനൽ; കാലിക്കറ്റ് സർവകലശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി

    ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർദേശിച്ചതനുസരിച്ച് കാലിക്കറ്റ് സർവകലാശാല ജൂലൈ 20-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല എന്നായിരുന്നു സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്. ഈ സാഹ​ചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചത്.

    Read More »
Back to top button