Ernakulam News
-
News
എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു
എറണാകുളം നഗരത്തിലെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. 12 ഓളം കടകൾ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് തീപിടിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ 11 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read More » -
News
സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പ്രതാപചന്ദ്രന്‍. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകുകയായിരുന്നു. 2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കിയാണ്…
Read More » -
News
കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ
കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലാണ് കിഫ്ബിയുടെ ചെയര്‍മാനായത്. ഔദ്യോഗിക തലത്തിലുള്ള നിലപാടാണ് ഇതില്‍ സ്വീകരിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസാല ബോണ്ടു വഴി സമാഹരിച്ച ഏതാണ്ട് 2000 കോടി രൂപയില്‍ 450 കോടിയോളം രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചുവെന്നാണ്…
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി പരിഗണിക്കും
ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ്…
Read More » -
News
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ മദ്യലഹരിയിലായിരുന്നു സംഭവം. കൊച്ചി തമ്മനത്ത് താമസിക്കുന്ന മണികണ്ഠന്‍ കഴിഞ്ഞദിവസം മദ്യപിച്ചശേഷം നാട്ടുകാരോടും വാഹനയാത്രക്കാരോടും ബഹളം ഉണ്ടാക്കിയിരുന്നു. രാത്രി പരിശോധനയ്ക്കിറങ്ങിയ പാലാരിവട്ടം പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച മണികണ്ഠനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസെടുത്തശേഷം വിട്ടയച്ചു. തുടര്‍ന്ന് സ്റ്റേഷനു പുറത്തെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കിയശേഷം മണികണ്ഠനെ വിട്ടയച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണ് മണികണ്ഠന്‍. ഡിസംബര്‍…
Read More » -
News
മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുംവരെ കരം സ്വീകരിക്കാം; ഹൈക്കോടതി
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ക്ക് ആശ്വാസം. തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി. അന്തിമ വിധി വരുന്നതു വരെ കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. താല്‍ക്കാലികമായെങ്കിലും റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പത്ത് 615 കുടുംബങ്ങളാണ് സമരത്തിലുള്ളത്. 2019 ലാണ് വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുന്നത്. 2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട്…
Read More » -
News
എറണാകുളത്ത് ട്രെയിനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ ജീവനക്കാരനും പിടിയിലായിട്ടുണ്ട്. ട്രെയിനിലെ കരാര്‍ ജീവനക്കാരനാണ് കഞ്ചാവ് കടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍, വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ…
Read More » -
News
നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്
നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ്…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ് ; കൊച്ചിയിലെ 70 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ 70 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പൂണിത്തുറ, മട്ടാഞ്ചേരി, കടവന്ത്ര, ഗിരിനഗര്‍, പെരുമാനൂര്‍, പനമ്പിള്ളിനഗര്‍ എന്നീ ആറു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍, മേയര്‍ എം അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടത്. 58 സീറ്റുകളിൽ സിപിഐ എം മത്സരിക്കും. 6 സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ്…
Read More » -
News
കുടിവെള്ള ടാങ്ക് തകര്‍ച്ച: തൃപ്പൂണിത്തുറയിലും, പേട്ടയിലും വെള്ളം മുടങ്ങും; പകരം സംവിധാനം ഒരുക്കും
എറണാകുളം തമ്മനത്ത് വാട്ടര്‍ അതോറിറ്റിയുടെ ഭീമന്‍ കുടിവെള്ള ടാങ്കിന്റെ തകര്‍ച്ച നഗരത്തിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും. തൃപ്പൂണിത്തുറ പ്രദേശത്ത് പൂര്‍ണമായും പേട്ടയില്‍ ഭാഗികമായും ജലവിതരണം മുടങ്ങുമെന്നാണ് വിലയിരുത്തല്‍. പാലാരിവട്ടം, എളമക്കര ഭാഗങ്ങളിലെ ജലവിതരണത്തെയും ബാധിക്കും. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ടാങ്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ന്നത്. 1.35 കോടി ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ വിള്ളല്‍ വീഴുമ്പോള്‍ ഏകദേശം 1.10 കോടി ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍. ജലവിതരണത്തിലെ പ്രതിസന്ധിയുള്‍പ്പെടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് ജില്ലാകലക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. പതിനൊന്ന്…
Read More »