Ernakulam News
-
News
സിപിഎം കൗണ്‍സിലര്‍ യുഡിഎഫിന് വോട്ടു ചെയ്തു; കൂത്താട്ടുകുളത്ത് എല്‍ഡിഎഫിന് ഭരണം പോയി
കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസ്സായത്.മുമ്പ് നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോകുകയും, വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇതു വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം കൗൺസിലർ കലാ രാജുവിനും സ്വതന്ത്ര കൗൺസിലർ സുനിലിനും പൊലീസ് കനത്ത…
Read More » -
News
സര്‍വകലാശാല തര്‍ക്കം ആര്‍ക്കും ഭൂഷണമല്ല; വിമര്‍ശിച്ച് ഹൈക്കോടതി
കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമുള്ള പരസ്പര വാശിയാണ് പ്രശ്‌നം. ഇരുകൂട്ടരുടേയും നീക്കം ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാണ് രജിസ്ട്രാറുടെ ഹര്‍ജി പരിഗണിച്ചത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റിന്റെ തീരുമാനം അനുസരിക്കാതെ, സര്‍വകലാശാല നിയമവും ചട്ടവും വിസി ലംഘിക്കുകയാണെന്ന്, ഡോ. അനില്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എല്‍വിന്‍ പീറ്റര്‍ ചൂണ്ടിക്കാട്ടി. വിസി സസ്‌പെന്‍ഡ് ചെയ്താല്‍…
Read More » -
News
എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്
എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്. രാവിലെ 11 മണിയോടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ മാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. അങ്കണവാടിയിൽ കുട്ടികൾ ഉണ്ടായിരുന്ന സമയത്താണെങ്കിലും വനംവകുപ്പ് എത്തി പാമ്പിനെ പിടികൂടിയതോടെ അപകടമൊഴിവായി. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ എടുക്കുന്നതിനിടെയായിരുന്നു ടീച്ചര്‍ പാമ്പ് പത്തിവിടര്‍ത്തി നില്‍ക്കുന്നത് കണ്ടത്. ഏകദേശം പത്തോളം വിദ്യാര്‍ഥികളായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്നത്. അങ്കണവാടി ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടികളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
Read More » -
News
പകര്‍ച്ചവ്യാധി; കുസാറ്റ് ക്യാംപസ് അടച്ചു, നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍
വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. കുസാറ്റ് കളമശ്ശേരി ക്യാമ്പസ് ആണ് താത്കാലികമായി അടച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്‌സ് എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വെള്ളിയാഴ്ച മുതല്‍ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.
Read More » -
News
കൊച്ചിയിൽ വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാലില്‍ പരിക്കുകളോടെ ആഷിക്കിനെ ഒഴിഞ്ഞ പറമ്പില്‍ ഒരു വാഹനത്തില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം വാഹനത്തില്‍ പെണ്‍സുഹൃത്തും ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പെണ്‍സുഹൃത്തും ചേര്‍ന്നാണ് യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗനം. യുവാവിന്റെ…
Read More » -
News
ഷവര്‍മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, കൊച്ചിയിലെ ഹോട്ടല്‍ അടപ്പിച്ചു
എറണാകുളത്ത് ഭക്ഷ്യവിഷബാധ. കൊച്ചി രവിപുരത്ത് ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. ഇരിങ്ങാലക്കുട സ്വദേശികളായ ആന്‍ മരിയ (23), ജിപ്സണ്‍ ഷാജന്‍ (22), ആല്‍ബിന്‍ (25) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രവിപുരത്തെ റിയല്‍ അറേബ്യ ഹോട്ടല്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. ഈ മാസം 16 നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. ചിക്കന്‍ ഷവര്‍മയും ഷവായിയും കഴിച്ച ഇവര്‍ക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു…
Read More »