egypt

  • News

    ‘ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറണം : കെയ്‌റോ സമാധാന ചര്‍ച്ച രണ്ടാംഘട്ടത്തിലേക്ക്

    ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍, ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്റ്റിലെ കെയ്‌റോയില്‍ ആരംഭിച്ച സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതിനായി മൂന്ന് ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടു വെച്ചത്. ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറണം. ശാശ്വത വെടിനിര്‍ത്തല്‍ വേണം. ഗാസയില്‍ ഉപാധികളില്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. രണ്ടാം വട്ട ചര്‍ച്ച ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഹമാസ് ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ഗാസയുടെ പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങണം. ഇതിന് മേല്‍നോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും…

    Read More »
  • News

    ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും

    ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്‍റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

    Read More »
Back to top button