ed
-
News
മാസപ്പടി കേസ്: പിണറായിക്കെതിരെ കേസെടുക്കാനുള്ള ഇഡി ശുപാർശയിൽ നിയമപരിശോധനയ്ക്ക് ശേഷം തീരുമാനം
മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിയമപരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി ഗൗരവമേറിയ തെളിവുകളും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാസപ്പടി കേസ് സംബന്ധിച്ച വിവരങ്ങൾ മാത്രമല്ല ഇഡി കൈമാറിയതെന്നും ഗൗരവമുള്ള നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ പരിശോധന നടത്തിയ ശേഷമായിരിക്കും തുടർനടപടികളിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പിണറായി വിജയനെതിരായ ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം ആരോപണം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സർക്കാരിനും ഇഡിക്കും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി!
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും എൻഫോഴ്‌സ്മെന്റ് ഡയറക്ടറടേറ്റിക്കും (ഇഡി) ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഒൻപതാംപ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാരും ഇഡിയും നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക തീരുമാനം. മറ്റ് പ്രതികൾക്ക് ബാധകമാക്കിയ അതേ ജാമ്യവ്യവസ്ഥകൾ തന്നെയാണ് ഹരീഷ് കുമാറിനും ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂട്ടർ ഒത്തുകളിച്ചാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നായിരുന്നു പ്രത്യേക…
Read More » -
News
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു. അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.…
Read More » -
News
മാസപ്പടി കേസ്; ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്, വീണയുടെ ചോദ്യം ചെയ്യുന്നതില്‍ നിര്‍ണായകമാകും
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. പിണറായി വിജയന്റെ മകള്‍ വീണയെ രണ്ടാമത് ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും. ഈ മാസം 29 ന് വീണയെ വീണ്ടും ചോദ്യം ചെയ്യും. എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങളുമായി ഹാജരാകാനാണ് നിർദ്ദേശം. ജൂൺ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്‍റെ…
Read More » -
News
അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന
സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
Read More » -
News
മാസപ്പടി കേസ്: വീണാ വിജയൻ ഇ.ഡി.ക്ക് മുന്നിൽ ഹാജരായി
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുൻപിൽ ഹാജരായി. രാവിലെ 10.30 ഓടെയാണ് ചോദ്യം ചെയ്യലിനായി കറുത്ത കാറിൽ വീണ എത്തിയത്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലുമായി നടത്തിയതായി ആരോപിക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. മുന്‍പ് വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ നൽകിയ അപേക്ഷയെ തുടർന്ന് തീയതി നീട്ടിയിരുന്നു. തുടർന്ന്…
Read More » -
News
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇഡി വ്യക്തത തേടും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍…
Read More » -
News
മാസപ്പടി കേസ് ; കരുതലോടെ നീങ്ങാൻ ഇഡി, വീണയെ വിളിപ്പിക്കും മുമ്പ് പരമാവധി തെളിവ് ശേഖരിക്കും
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സമൻസ് നൽകി വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ് എഫ് ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസ്സമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ…
Read More » -
News
സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി, രണ്ടാഴ്ച വിധി മരവിപ്പിക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളി. അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസ്സമെന്ന് കോടതി വാദത്തിനിടെ സിഎംആര്‍എല്ലിനോട്…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇഡി. നേതാക്കളെയും പ്രതി ചേർക്കണമെന്നാണ് ഇ ഡി ആവശ്യപ്പെടുന്നത്. ആസൂത്രിത ആക്രമണം നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കളാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇഡി ആരോപിക്കുന്നു. കേസിൽ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിനുള്ള തെളിവ് ശേഖരണം തുടങ്ങി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്‍ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.
Read More »