ed officials attacked case
-
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇഡി. നേതാക്കളെയും പ്രതി ചേർക്കണമെന്നാണ് ഇ ഡി ആവശ്യപ്പെടുന്നത്. ആസൂത്രിത ആക്രമണം നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കളാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇഡി ആരോപിക്കുന്നു. കേസിൽ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിനുള്ള തെളിവ് ശേഖരണം തുടങ്ങി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്‍ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.
Read More »