earthquake

  • News

    ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

    ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2 പേര്‍ മരിച്ചതായി വിവരമുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

    Read More »
  • News

    വെനസ്വേലയിൽ വൻഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു

    വെനസ്വേലയിൽ വൻഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ പറഞ്ഞു. പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും സുനാമി ഭീഷണി. മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.…

    Read More »
  • News

    ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

    ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. കാംഗ്ര മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്‌ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ അസമിലെ നാഗോണില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ മാസം സംസ്ഥാനത്തെ ഏഴാമത്തെയും ജില്ലയിലെ മൂന്നാമത്തെയും…

    Read More »
  • International

    മ്യാൻമറിൽ ഭൂചലനം ; മരണം 1600 കടന്നു, 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു

    മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1600 കടന്നു. 1644 പേർ മരിച്ചതായി വിവരം. മൂവാത്തിരലധികം പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. തകർന്നടിഞ്ഞ പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റലെയിൽ മാത്രം 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു. മരണം 10,000 കടന്നേക്കുമെന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മാന്റലെയിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശത്തും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ മ്യാൻമറിലെ വിവിധ…

    Read More »
Back to top button