dyfi

  • News

    സൂംബ വിവാദം ആധുനിക സമൂഹത്തിന് ചേരുന്നതല്ല; ഡിവൈഎഫ്ഐ

    സൂംബയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. മതത്തോട് കൂട്ടി ചേര്‍ത്ത് പറയുന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്തതല്ല സൂംബയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമെങ്ങും വര്‍ഷങ്ങളായി സൂംബ ഡാന്‍സ് കളിക്കുന്നു. സ്‌കൂളില്‍ എവിടെയാണ് അല്‍പ വസ്ത്രം ധരിക്കുന്നത്. യൂണിഫോം ധരിച്ചാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അല്‍പ്പ വസ്ത്രം ധരിച്ച് എവിടെയാണ് സൂംബ നടത്തിയതെന്ന് അവര്‍ വിശദീകരിക്കട്ടേ. ഇത്രയും പച്ചക്കള്ളം പറയാന്‍ പാടുണ്ടോ? കേള്‍ക്കുന്നവര്‍ എന്താണ് വിചാരിക്കുക.…

    Read More »
  • News

    കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സന്ദര്‍ശന ഫീസ് വര്‍ധന പിന്‍വലിച്ച ഉത്തരവ്; സ്വാഗതം ചെയ്ത് ഡിവൈഎഫ്‌ഐ

    കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സന്ദര്‍ശന ഫീസ് വര്‍ധന, പിന്‍വലിച്ച ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ. എന്നാല്‍ ആശുപത്രിയെ സമരഭൂമി ആക്കുന്നവരുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് റ്യളശ ജില്ലാ സെക്രട്ടറി പി സി ഷൈജു പറഞ്ഞു. സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടിയെ ആദ്യം തന്നെ ഡിവൈഎഫ്‌ഐ എതിര്‍ത്തിരുന്നു. വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കുകയും സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ നിയന്ത്രണം സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കാനാണ് എന്നാണ് അധികൃതര്‍ പറഞ്ഞത്.. സന്ദര്‍ശനത്തിന് ആധുനികമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍…

    Read More »
  • News

    പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

    പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. കോൺഗ്രസ് നേതാവ് പ്രഭാകരനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വെച്ചതിനും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിച്ചതിനുമാണ് കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ മർദ്ദിച്ചത് എന്നാണ് ഡിവൈഎഫ്‌ഐയുടെ ഭാഗം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടിരുന്നു.

    Read More »
Back to top button