dies
-
News
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു
ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. ‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി’ എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. ജെഎംഎം പാര്‍ട്ടിയുടെ സ്ഥാപക രക്ഷാധികാരിയായ…
Read More » -
News
പാലക്കാട് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു, അപകടം സ്വന്തം പറമ്പില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്
പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണം. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത്. ഇന്ന് രാവിലെയാണ് മാരിമുത്തുവിന് ഷോക്കേറ്റത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴായിരുന്നു മാരിമുത്തു അപകടത്തില്‍പ്പെട്ടത്. മോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണ നിലയില്‍ കണ്ടെത്തി. തോട്ടത്തിലേക്ക് പോയ മാരിമുത്തു തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് മാരിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും രാവിലെ പതിവായി മാരിമുത്തു തോട്ടത്തിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഇന്നും ഇതിനായി ഇറങ്ങി. ഏഴ് മണിയോടെ ഒരു തവണ മാരിമുത്തു…
Read More »