Delhi

  • News

    സി പി ഐ എം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും

    രണ്ടു ദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യ യോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ്, പിണറായി വിജയൻ എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ, ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, യോഗത്തിൽ അവലോകനം ചെയ്യും. തുടർഭരണത്തിനു ശേഷം കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ സാഹചര്യം വിശദമായി പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നു. അതേസമയം ഇത്തവണ ബംഗാളിൽ ഇടതുപക്ഷത്തിന് രണ്ട് സീറ്റ്…

    Read More »
  • News

    തെരഞ്ഞെടുപ്പ് അവലോകനം: സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും

    കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഞായറാഴ്ച വരെയാണ് നേതൃയോഗങ്ങൾ നടക്കുക. ഇന്ന് രാവിലെ ദേശീയ സെക്രട്ടറിയേറ്റ് യോഗം ചേരും. അതിനു ശേഷം നാഷ്ണല്‍ എക്‌സിക്യൂട്ടീവ് യോഗവും ചേരും. നാളെയും മറ്റന്നാളുമായി നാഷൺല്‍ കൗണ്‍സില്‍ യോഗവും ചേരും. കേരളത്തിൽ എൽ ഡി എഫിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടി വിശദമായി യോഗങ്ങളിൽ ചർച്ച ചെയ്യും. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, പാര്‍ട്ടി അംഗത്വ വിപുലീകരണം, ഭാവി പരിപാടികള്‍ എന്നിവ സംബന്ധിച്ചുള്ള…

    Read More »
  • News

    കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ഡൽഹിയിലെത്തി , ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും

    കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടികാഴ്ച നടത്തി. ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. ഇന്ന് വൈകീട്ട് സംഘം നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടികാഴ്ചയിൽ നിർദേശിച്ചത്. നാളെ വൈകീട്ട് നാല്…

    Read More »
  • News

    കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ ജനജീവിതം താറുമാറായി; 100ലേറെ വിമാനങ്ങൾ റദ്ദാക്കി

    ശൈത്യതരംഗം പോലെ കൊടുംതണുപ്പ് ആഞ്ഞുവീശിയതോടെ മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. മഞ്ഞും പുകയും ചേർന്ന അന്തരീക്ഷത്തെ തകർത്ത് സൂര്യകിരണങ്ങളും ഭൂമിയിലേക്ക് എത്തുന്നില്ല. പകൽ സമയം മൂടിക്കെട്ടിയ അന്തരീക്ഷമാണ്. താപനില ശരാശരി 16.9 ഡിഗ്രിയായി കുറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ വിമാന സർവീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. ശനിയാഴ്ച ദില്ലിയിലേക്കുള്ള 66 വിമാനങ്ങളെയും ഡൽഹിയിൽ നിന്നുള്ള 63 വിമാനങ്ങളെയും മൂടൽമഞ്ഞ് ബാധിച്ചു. മൂടൽമഞ്ഞിൻ്റെ സ്വാധീനം മൂലം കാഴ്‌ചാപരിധി കുറഞ്ഞതാണ് പ്രതിസന്ധിയായത്. ഇന്നലെ രാവിലെ 8.30 ന് സഫ്ദർജംഗിൽ കാഴ്‌ചാപരിധി 200 മീറ്ററും പാലത്തിൽ 350 മീറ്ററും ആയിരുന്നു. ഉച്ചയ്ക്ക്…

    Read More »
  • News

    ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

    അർജന്റീന ഫുട്ബോൾ താരം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. വൈകീട്ട് 3.30ന് ഫിറോസ് ഷാ ഖോട്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തശേഷമാകും മെസിയുടെ…

    Read More »
  • News

    ഡൽഹി സ്‌ഫോടനം: മുഖ്യ സൂത്രധാരൻ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന

    ഡൽഹി സ്‌ഫോടനത്തിലെ സ്‌ഫോടകന്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.…

    Read More »
  • National

    സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ; തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും

    സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ‍ഡൽഹിയിൽ തുടങ്ങും. കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. പിഎം ശ്രീ വിവാദത്തിന് ശേഷം ആദ്യമായാണ് സിപിഎം പിബി കൂടുന്നത്. പിഎം ശ്രീ വിവാദത്തിൽ സിപിഐയുമായുള്ള തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇടപെട്ടിരുന്നു. ആ സാഹചര്യത്തിൽ ഇക്കാര്യം പിബിയിൽ ഉയർന്ന് വരാനാണ് സാധ്യത. സ്വർണ്ണ കടത്ത് കേസിലെ അന്വേഷണത്തിന് ശേഷമുള്ള സംഭവ വികാസങ്ങളും പിബിയിൽ ഉയർന്നേക്കും.

    Read More »
  • News

    ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ഡൽഹി പൊലീസ്

    ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത്. ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ 3 മണിക്കൂർ നിർത്തിയിട്ടെന്നും കണ്ടെത്തൽ. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നും ദില്ലി പൊലീസ് കണ്ടെത്തി.…

    Read More »
  • News

    ഡല്‍ഹി സ്‌ഫോടനം; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും

    ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടകവസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതല്‍ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്‌ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി…

    Read More »
  • News

    ഡൽഹിയിൽ വൻ സ്ഫോടനം

    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന  സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കേരളത്തിലും ജാ​ഗ്രതാ നിർദേശം. കേരളത്തിലും ജാ​ഗ്രതാ നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ…

    Read More »
Back to top button