Customs raids

  • News

    ഓപ്പറേഷൻ നുംകൂർ: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ റെയ്ഡ്

    നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയെങ്കിലും അവിടെ വാഹനങ്ങളൊന്നും കാണാത്തതിനാൽ ഉദ്യോ​ഗസ്ഥർ മടങ്ങിപ്പോയി. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുൽഖറിന്റെ പനമ്പിള്ളി ന​ഗറിലുള്ള വീട്ടിലും ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാ​ഗമായിട്ടാണ് നടപടി. ഭൂട്ടാൻ വഴി ആഢംബര കാറുകൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.…

    Read More »
Back to top button