cpm

  • News

    പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം; ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

    പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ 7 വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിൽ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വെറുംകയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എം.എൽ.എ പറയുന്നത് എന്ന് ചോദിച്ച രാജു എബ്രഹാം, റാന്നി എം.എൽ.എ എന്തുകൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നത് എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ എൽ.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് പഴകുളം മധു…

    Read More »
  • News

    ‘ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

    കാസര്‍കോട് ജില്ലയിലെ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ തുടങ്ങിയ പിണറായി വിജയന്റെ സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല. പിണറായി വിജയന്റെ ശൈലിയും തിരിച്ചടിക്ക് കാരണമായതായി പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്റേത് ഏകപക്ഷീയമായ ശൈലിയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളും പെരുമാറ്റവും പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും വലിയ മാനസിക വിഷമങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും സര്‍ക്കാര്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പലഘട്ടങ്ങളിലും പ്രതിരോധത്തിലായിപ്പോയെന്നും പ്രതിനിധികള്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ…

    Read More »
  • News

    എകെജി സെന്‍റർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്, രാവിലെ 10 മണിക്ക് തുടക്കം

    എ കെ ജി സെന്‍ററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്ന പരാതിയില്‍ ആണ് നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസില്‍ദാർ ആവശ്യപ്പെട്ടു. 1977 ല്‍ എ കെ ആന്‍റണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതില്‍…

    Read More »
  • News

    പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും

    വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുതുതായി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ട പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി, ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന സമിതി തീരുമാനപ്രകാരം ആദ്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരിക്കും ചേരുക. തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, ചില ജില്ലാ സെക്രട്ടറിമാരെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും മാറ്റുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കാം.…

    Read More »
  • Kerala

    തുടർഭരണത്തിന്റെ ‘കാരണഭൂതൻ’ തോൽവിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം; വിപിപി മുസ്തഫയുടെ വിമർശനം

    സിപിഎം വിശാല കമ്മിറ്റിയിൽ പിണറായി വിജയനെതിരെ കാരണഭൂതൻ പരാമർശവുമായി കാസർകോട്ടെ പ്രതിനിധി. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു ഡോക്ടർ വിപിപി മുസ്തഫയുടെ വിമർശനം. ഇന്നലെ മുതൽ എം വി ഗോവിന്ദനെ ലക്ഷ്യമിട്ട് തുടങ്ങിയ ചർച്ച ഇന്ന് പിണറായിക്കെതിരെയും തിരിഞ്ഞു. കണ്ണൂരിനെ പിന്തുടർന്ന് മറ്റു ജില്ലകളും സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തുന്നത്. ഇന്നലെ എം വി ഗോവിന്ദന്റെ നേതൃത്വശേഷിയെ കണ്ണൂർ കമ്മിറ്റിയാണ് ശക്തമായി വിമർശിച്ചത്. ഇന്ന് ചർച്ചയിൽ പങ്കെടുത്ത കാസർകോട്ടെ ഡോക്ടർ വിപിപി മുസ്തഫ പിണറായിയെ കടന്നാക്രമിച്ചു. തുടർ…

    Read More »
  • News

    സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ‘എനിക്കെതിരെയും വിമര്‍ശനമുണ്ടായി’: എം വി ഗോവിന്ദന്‍

    സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങളുയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുത്തല്‍ പ്രക്രിയയ്ക്ക് ഉതകുന്ന നിലയിലുള്ള ചര്‍ച്ച സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായി. മത നിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുക എന്നതും യോഗത്തിന്റെ ഉന്നമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ…

    Read More »
  • News

    “പിണറായിയുടെ ഭാവി സതീശന്റെ കൈകളിൽ”; കോൺഗ്രസ് മൗനത്തിന് പിന്നിൽ ഡീലെന്ന് ഷോൺ ജോർജ്

    പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിലാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സഹായിച്ചാൽ സർക്കാരിന് എതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദനാകുമെന്നും, ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡി കേസുകളിൽ പ്രതിയായ സഖാക്കളെ ഉൾപ്പെടുത്തി ഒരു ‘കൺസോർഷ്യം’ ഉണ്ടാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും, സമാന കേസുകളിലെ പ്രതികളെ കൂട്ടി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അഡ്മിനാകാനാണ് ശ്രമമെന്നും ഷോൺ ജോർജ് പരിഹസിച്ചു. പിണറായിക്കെതിരെ കേസെടുക്കാൻ സംസ്ഥാന…

    Read More »
  • News

    ‘ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു’

    തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കുറച്ചു കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നു. ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ പാളിച്ചയുണ്ടായിയെന്നും രാഗേഷ് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ ഏരിയ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രിസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിച്ച വീഴ്ച ജനങ്ങളോട് തുറന്നുപറയാന്‍ പാര്‍ട്ടിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും,…

    Read More »
  • News

    വഖഫിൽ പിണറായിക്ക് പുകഴ്ത്തല്‍, സര്‍ക്കാരിന് വിമര്‍ശനം; സിപിഎം പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം

    സര്‍ക്കാരിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുത്ത് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതെന്ന് ഉമര്‍ ഫൈസി പറഞ്ഞു. വേണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ തന്നെ വെക്കാം എന്ന നിലപാട് ആണ് സര്‍ക്കാര്‍…

    Read More »
  • News

    നിയമസഭാ കയ്യാങ്കളിക്കേസ്; സിപിഎമ്മിന് തിരിച്ചടി, യുഡിഎഫ് മുൻ എംഎൽഎമാരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

    നിയമസഭാ കയ്യാങ്കളിക്കേസിൽ സിപിഎമ്മിന് തിരിച്ചടി നൽകി വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം എ വാഹിദ്, എ ടി ജോർജ് എന്നിവരായിരുന്നു പ്രതികൾ. 2015 മാർച്ച് 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കയ്യാങ്കളി ഉണ്ടായത്. എൽഡിഎഫ്…

    Read More »
Back to top button