cpim

  • News

    ആരോപണങ്ങൾ അടിസ്ഥാനരഹിതം: എ സി മൊയ്തീനെയും എം കെ കണ്ണനെയും കരിവാരി തേയ്ക്കാനാണ് ശ്രമമെന്ന് ടി പി രാമകൃഷ്ണൻ

    തൃശൂരിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടിക്കകത്ത് ആരോപണങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്നും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. എ സി മൊയ്തീനെയും എം കെ കണ്ണനെയും കരിവാരി തേയ്ക്കാനാണ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. ആരോപണം ഉയർന്നാൽ ഉടനെ പുറത്താക്കാൻ കഴിയില്ല. നിയമവ്യവസ്ഥ പാലിച്ച് നടപടിയെടുക്കും. ഒരു പരാതിയും സർക്കാർ മൂടിവെച്ചിട്ടില്ലെന്നും പലതും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും…

    Read More »
  • News

    വിവാദ ഫോൺ സംഭാഷണം; ശരത് പ്രസാദിന് സിപിഐഎം നേതൃത്വം ഇന്ന് നോട്ടീസ് നൽകും

    സിപിഐഎമ്മിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് ഇന്ന് നേതൃത്വം നോട്ടീസ് നൽകും. ശബ്ദ സന്ദേശത്തിലെ ആരോപണങ്ങളിൽ വിശദീകരണം മൂന്നു ദിവസത്തിനകം നൽകണമെന്നാണ് നിർദേശം. വിശദീകരണം എഴുതി നൽകാനാണ് നിർദേശം. അതേസമയം പുറത്തുവന്ന ഫോൺ സംഭാഷണം തന്റേതാണോയെന്ന് ഉറപ്പില്ലെന്നാണ് ശരത് പറയുന്നത്. ഫോൺ സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും ശരത് ആവശ്യപ്പെടുന്നുണ്ട്. ശബ്ദ സന്ദേശത്തിൽ പേര് പരാമർശിക്കപ്പെട്ടവർ ​ഗുരു തുല്യരാണെന്ന് ശരത് പറയുന്നു. എന്നാൽ പുറത്തുവന്ന അഴിമതി ആരോപണ സംഭാഷണം ശരത് പ്രസാദിന്റെ തന്നെയെന്ന് സിപിഐഎം നടത്തറ ലോക്കൽ കമ്മിറ്റി…

    Read More »
  • News

    സിപിഐഎമ്മുകാര്‍ അധികം കളിക്കരുത്; കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്; മുന്നറിയിപ്പുമായി വി ഡി സതീശന്‍

    സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ‘സിപിഐഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’, വി ഡി സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി…

    Read More »
  • News

    കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഐഎം നടപടി ജനാധിപത്യ വിരുദ്ധം: ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി

    തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഐഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അധ്യക്ഷൻ അറിയിച്ചു. സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക്…

    Read More »
  • News

    പ്രതിപക്ഷത്തെ പിന്തുണച്ച നിലപാടെടുത്ത മുഖ്യമന്ത്രി; വ്യക്തിപരമായ വിരോധം പ്രകടിപ്പിച്ചിരുന്നില്ല: വി ഡി സതീശൻ

    മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് വി ഡി സതീശന്‍ തന്‌റെ അനുശോചന കുറിപ്പില്‍ അറിയിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് വി എസ് ത്‌നറെ രാഷ്ടീയ പ്രവര്‍ത്തനം നടത്തിയത്. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് വി എസ് അച്യുതാനന്ദന്‍. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍…

    Read More »
  • News

    പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം

    പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പി. കെ ശശിയെ ചൊല്ലിയുള്ള തർക്കം മണ്ണാർക്കാട്ടിൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചർച്ചയാവുന്നുണ്ട്. എസ്എഫ്ഐ മുൻസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തൽ. സിപിഐഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ ശശി തീരുമാനിച്ചിട്ടുണ്ട്. നേതൃത്വം പറയട്ടെ എന്നാണ്…

    Read More »
  • News

    ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കി’; ‘ഇത് തിരുത്തലല്ല തകര്‍ക്കല്‍’ എന്ന പേരില്‍ ദേശാഭിമാനി മുഖപ്രസംഗം

    തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ ഡോ ഹാരിസ് ഹസനെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് ദേശാഭിമാനിയുടെ വിമര്‍ശനം. ഡോ. ഹാരിസ് ഉന്നയിച്ചത് ഒറ്റപ്പെട്ട പ്രശ്‌നമാണ്. ആരോഗ്യവകുപ്പ് അതില്‍ ദൗരവമായി തന്നെ ഇടപെട്ടു. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തി. ഇത് തിരുത്തലല്ല തകര്‍ക്കല്‍ എന്ന പേരിലാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന സൗജന്യ ചികിത്സകളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായെന്നും സൗകര്യങ്ങള്‍ വര്‍ധിച്ചെന്നും മുഖപ്രസംഗത്തിലൂടെ…

    Read More »
  • News

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ വ്യാഴാഴ്ച വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും

    സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നാളെ ജൂൺ 12-ന് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലും നിലമ്പൂർ ചട്ടിയങ്ങാടിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കും. ജൂൺ 12-ന് വൈകുന്നേരം 6 മണിക്ക് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലെ (ചുള്ളിയോട് അമരമ്പലം) പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്കൊപ്പം നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവും പങ്കെടുക്കും. ജൂൺ 12-ന് വൈകുന്നേരം 5 മണിക്ക് നിലമ്പൂർ ചെട്ടിയങ്ങാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഷൈലജ ടീച്ചർ, കെ.ടി. ജലീൽ എന്നിവരും പ്രസംഗിക്കും. എം…

    Read More »
  • News

    ആത്മവിശ്വാസത്തിൽ സിപിഐഎം; സ്വരാജിന് വിജയസാധ്യതയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഐഎം കണക്ക് കൂട്ടുന്നു. അൻവറിന്റെ പ്രവർത്തനം മന്ദഗതിയിലെന്നും സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെല്ലാം…

    Read More »
  • News

    ‘മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട’; അൻവറിൻ്റെ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

    സർക്കാരിനും സിപിപഐഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശ വർക്കർമാരോട് വീണ്ടും സർക്കാർ ക്രൂരത കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശ വ‍ർക്കർമാരുടെ ഹോണറേറിയം ചുരുക്കിയെന്നും 7000 കിട്ടിയിരുന്നത് 3500 രൂപയാക്കിയെന്നും ആശ വർക്കർമാരെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സമരം ചെയ്യുന്നുവെന്ന ഒറ്റക്കാരണത്തിലാണ് ആശ വ‍ർക്കർമാരെ ദ്രോഹിക്കുന്നതെന്നും സമരത്തിനോട് എന്തിനാണ് അസഹിഷ്ണുതയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന തുക പുന:സ്ഥാപിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ദേശീയ പാതാ നിർമാണത്തിൽ കോടിക്കണക്കിന്…

    Read More »
Back to top button