cpi
-
News
പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഐഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍…
Read More » -
News
പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം
പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ സിപിഐയുടെ നിര്‍ണായകയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ലെന്നാണ് വിവരം. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം സിപിഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അത് എപ്പോഴും പറയേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പദവി തന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു വിഷയം ഉദിക്കുന്നില്ലെന്നാണ്…
Read More » -
News
പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങൾ നാളെ നടക്കുന്ന…
Read More » -
News
തെരഞ്ഞെടുപ്പ് അവലോകനം: സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഞായറാഴ്ച വരെയാണ് നേതൃയോഗങ്ങൾ നടക്കുക. ഇന്ന് രാവിലെ ദേശീയ സെക്രട്ടറിയേറ്റ് യോഗം ചേരും. അതിനു ശേഷം നാഷ്ണല്‍ എക്‌സിക്യൂട്ടീവ് യോഗവും ചേരും. നാളെയും മറ്റന്നാളുമായി നാഷൺല്‍ കൗണ്‍സില്‍ യോഗവും ചേരും. കേരളത്തിൽ എൽ ഡി എഫിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടി വിശദമായി യോഗങ്ങളിൽ ചർച്ച ചെയ്യും. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, പാര്‍ട്ടി അംഗത്വ വിപുലീകരണം, ഭാവി പരിപാടികള്‍ എന്നിവ സംബന്ധിച്ചുള്ള…
Read More » -
News
നാമനിർദ്ദേശപത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി ; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കി. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. മാർച്ച് 15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 6 പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്. അവധി ദിനമായ ഇന്ന്…
Read More » -
News
ഗുരുതര ആരോപണങ്ങൾ ; മന്ത്രി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദുമേനോന്റെ ആരോപണത്തിൽ എൽഡിഎഫിൽ ചർച്ചകൾ മുറുകുകയാണ്. മന്ത്രിക്കെതിരെ ഉയർന്ന പരാതി ഗുരുതര സ്വഭാവമുള്ളതാണെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ എൽഡിഎഫിനെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരം ഒരു പരാതി നേരിടുന്ന മന്ത്രിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് മുന്നണിയ്ക്കുള്ളിൽ ഉയരുന്നത്. മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. എൽഡിഎഫ് നേതൃത്വം സംസാരിച്ചപ്പോഴാണ് സിപിഐ നിലപാട് അറിയിച്ചത്. അതേസമയം, ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുൻപായി ഗണേഷ്‌കുമാറുമായി മുഖ്യമന്ത്രി സംസാരിക്കും. നിയമസഭാ…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ് ; സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎല്‍എ ഇ ടി ടൈസനാണ് മത്സരിക്കുക. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ടൈസണ് ഇളവ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ മത്സരിപ്പിക്കുക. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി ടി ജിസ്‌മോനാണ് മത്സരിക്കുക. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി സി മുകുന്ദന് സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. കൊടുങ്ങല്ലൂരില്‍ വിആര്‍ സുനില്‍ കുമാര്‍ മത്സരിക്കും. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച പിന്നീട നടക്കുമെന്നാണ് വിവരം. ആലങ്കോട് ലീലാകൃഷ്ണന്റെ പേരും…
Read More » -
News
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ; ഇന്ന് തിരുവനന്തപുരത്ത്
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളാവും പ്രധാനമായും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാവുക. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. ഈയാഴ്ചയോടുകൂടി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്ന് നേരത്തെ സിപിഐഎം വ്യക്തമാക്കിയിരുന്നു. സി പി ഐയും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് നേരത്തെ തന്നെ കടന്നിരുന്നു. ഇന്ന് അതിന്റെ പുനർ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. നിരവധിയായ വസ്തുത വിരുദ്ധ മാധ്യമ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്ഥാനാർത്ഥി…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ് ; നിർണായക എൽഡിഎഫ് യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഘടകകക്ഷികളുടെ വിലയിരുത്തലുകൾ മുന്നണിയിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക. ഭരണവിരുദ്ധ വികാരം ഇല്ലെന്നും ശബരിമല സ്വർണക്കൊള്ള കാര്യമായി തിരിച്ചടി ആയിട്ടില്ലെന്നുമാണ് സിപിഐഎം വിലയിരുത്തൽ. എന്നാൽ ഘടകകക്ഷികൾക്ക് ആ നിലപാടല്ല. മുന്നണി യോഗത്തിൽ ഈ വിഷയങ്ങളിലെ വിലയിരുത്തലിൽ എന്ത് നിഗമനത്തിലേക്ക് എത്തും എന്നതാണ് പ്രധാനം. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇഴകീറി പരിശോധിച്ച്…
Read More » -
News
നിയമസഭാ തിരഞ്ഞെടുപ്പ് ; സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. വിജയ സാധ്യതയുള്ള സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകാനും തീരുമാനിച്ചേക്കും. നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. നിലവിലെ മന്ത്രിമാരിൽ കെ. രാജൻ ഇതുവരെ രണ്ട് തവണയാണ് മത്സരിച്ചത്. മറ്റ് മൂന്ന് മന്ത്രിമാർ ഓരോ തവണ മാത്രമേ ജനവിധി തേടിയിട്ടുള്ളൂ.…
Read More »