cpi

  • News

    ചണ്ഡീഗഡിൽ സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്; പ്രതിനിധി ചർച്ചകൾ ഇന്ന് ആരംഭിക്കും

    ചണ്ഡീഗഡിൽ ചേരുന്ന സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിൽ, പ്രതിനിധി ചർച്ചകൾ ഇന്ന് ആരംഭിക്കും. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ ഇന്ന് പ്രതിനിധി ചർച്ചയിൽ ഉയർന്നു വരുമെന്നാണ് സൂചന. കോൺഗ്രസിനെതിരായ വിമർശനം ഉൾപ്പെടുത്തിയുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ആദ്യം ചർച്ച നടക്കുക. മൂന്ന് മണിക്കൂർ ചർച്ചയാണ് രാഷ്ട്രീയ പ്രമേയത്തിനായി നിശ്ചയിച്ചിരിക്കുന്നത്.ചർച്ചകളിൽ കോൺഗ്രസിനെതിരെ വിമർശനം ഉണ്ടായിരിക്കുമെന്നാണ് സൂചന. മതേതര ജനാധിപത്യ ചേരി ശക്തമാക്കാൻ ആഹ്വാനം ചെയ്യുമ്പോഴും, ഝാർഖണ്ഡ്,മഹാരാഷ്ട്ര,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ, സീറ്റ് ചർച്ചക്ക് പോലും തയ്യാറാകാതിരുന്ന കോൺഗ്രസിനെതിരെ കരട് റിപ്പോർട്ടിലും വിമർശനമുണ്ട്. പാർട്ടിയെ ഒതുക്കാൻ ശ്രമിച്ചാൽ സംഘടനാ ബലമുള്ള…

    Read More »
  • News

    സിപിഐ 25-ാം പാർട്ടി കോൺഗ്രസ്: പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും

    സിപിഐ പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. സുധാകർ റെഡ്ഡി നഗറിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ഭുപീന്ദർ സാംബർ പാർട്ടി പതാക ഉയർത്തും. അനശ്വര രക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്മോഹൻ സിങ് ദേശീയ പതാകയും ഉയർത്തും. ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ് പി നേതാവ്…

    Read More »
  • News

    ചിറ്റയം ​ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

    സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ​ഗോപകുമാർ എംഎൽഎയെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ചിറ്റയത്തെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. വിഭാ​​ഗീയത രൂക്ഷമായ ജില്ലയിൽ സമവായമെന്ന നിലയിലാണ് ചിറ്റയം സെക്രട്ടറി സ്ഥാനത്തെത്തിയത്. നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ട എപി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. 45 അം​ഗങ്ങളുള്ള ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി എൽപ്പിച്ചിരിക്കുന്നത്. കൃത്യമായി കാര്യങ്ങൾ നിറവേറ്റും. ജില്ലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ചിറ്റയം പുതിയ സ്ഥാനത്തെക്കുറിച്ച് പ്രതികരിച്ചു. ജില്ലയിലെ ഒരു വിഭാ​ഗത്തിന്റെ…

    Read More »
  • News

    സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം

    സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായി. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയമെന്നും വിമർശനം. ആലപ്പുഴയിലെ പാർട്ടി നാഥനില്ലാ കളരിയായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വോട്ട് ചോർച്ചയെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു. മാവേലിക്കരയിലെ തോൽവി സംഘടന ദൗർബല്യത്തെ തുടർന്ന്. സ്ഥാനാർഥി മികച്ചതെങ്കിലും പ്രവർത്തനത്തിൽ അപാകത. വോട്ടുകൾ തിരികെ പിടിക്കാൻ മുന്നണി ഒന്നായി പ്രവർത്തിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ…

    Read More »
  • News

    ‘ഈ ഭാരതാംബയെ വണങ്ങാന്‍ സിപിഐ ഒരുക്കമല്ല, ഭരണഘടനാപദവി മറയാക്കരുത്’ ; ബിനോയ് വിശ്വം

    ഇന്ത്യയുടെ മതനിരപേക്ഷമനസ്സിനെ തകര്‍ക്കാന്‍ ഭരണഘടനാപദവി മറയാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്ഭവനിനില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയപതാകയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പ്രധാനപ്പെട്ടവയാണ്. ഇന്ത്യന്‍ ദേശീയതയുടെ അടയാളങ്ങളാണവ. ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകും. ഇന്ത്യയുടെ ഭൂപടമല്ലാത്ത മറ്റൊരു ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ കാവിക്കൊടിയേന്തി സിംഹപ്പുറത്തിരിക്കുന്ന സ്ത്രീയുടെ ചിത്രത്തെ വണങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമല്ല. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍,…

    Read More »
  • News

    അതിര്‍ത്തിയിലെ സംഘര്‍ഷം; പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ

    അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ. മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്താന്‍ തീരുമാനം. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കി. രാജ്യ താത്പര്യവും ജനകീയ ഐക്യവും ഊട്ടിയുറപ്പിക്കാനുള്ള സന്ദര്‍ഭമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളും മാറ്റി വച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ നടക്കുന്ന…

    Read More »
Back to top button